Image

ദൈവത്തിന്റെ പദ്ധതികള്‍ പലപ്പോഴും മനുഷ്യന്‍ വിഭാവനം ചെയ്യുന്നതുപോലെ ആകണമെന്നില്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Published on 03 December, 2018
ദൈവത്തിന്റെ പദ്ധതികള്‍ പലപ്പോഴും മനുഷ്യന്‍ വിഭാവനം ചെയ്യുന്നതുപോലെ ആകണമെന്നില്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ബ്രിസ്‌റ്റോള്‍, പോര്‍ട്‌സ്മൗത്ത്: ദൈവത്തിന്റെ രക്ഷാകര പദ്ധതി പലപ്പോഴും മനുഷ്യന്‍ വിഭാവനം ചെയ്യുന്നതുപോലെ ആകണമെന്നില്ലെന്നും ദൈവിക പദ്ധതികളോട് സഹകരിക്കുമ്പോഴാണ് നാം ദൈവമക്കളായിത്തീരുന്നതെന്നും സീറോ മലബാര്‍ മേജാര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ബ്രിസ്‌റ്റോളിലേയും പോര്‍ട്‌സ്മൗത്തിലേയും സീറോ മലബാര്‍ മിഷനുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

ഒരു പുത്രന്‍ ജനിക്കുമെന്നു സഖറിയായ്ക്കും എലിസബത്തിനും മാലാഖയില്‍ നിന്നും സന്ദേശം ലഭിച്ചപ്പോള്‍ അവര്‍ അതേക്കുറിച്ചു സംശയിച്ചു. ദൈവിക പദ്ധതിയെ സംശയിക്കാതെ നാം വിശ്വസിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ്‌സ് ജേവാലയത്തില്‍ രാവിലെ നടന്ന തിരുക്കര്‍മങ്ങളില്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മകത്വം വഹിച്ചു. ഫാ. ജോയ് വയലില്‍ മിഷന്‍ സ്ഥാപന ഡിക്രി വായിച്ചു. തുര്‍ടര്‍ന്നു മാര്‍ ആലഞ്ചേരി ബ്രിസ്‌റ്റോള്‍ സെന്റ തോമസ് മിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുക്കര്‍മങ്ങള്‍ക്കിടയില്‍ സുറിയാനി ഭാഷയില്‍ ഗാനങ്ങള്‍ ആലപിച്ചത് ശ്രദ്ധേയമായി. വിശുദ്ധ കുര്ബാനകക്കുശേഷം ബ്രിസ്‌റ്റോളില്‍ പുതിയതായി പണിയാനുദ്ദേശ്ശിക്കുന്ന ദേവാലയത്തിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദം കര്‍ദ്ദിനാള്‍ നിര്‍വഹിച്ചു. ഗ്രേട്ട് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബ്രിസ്റ്റാള്‍ മിഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് ഇടഠ, ഫാ. ജോയ് വയലില്‍ ഇടഠ, സെക്രട്ടറി . ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 

പൊട്‌സ്മൗത്ത് സെന്റ് പോള്‍സ് കത്തോലിക് ചര്‍ച്ചില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, 'ഛൗൃ ഘമറ്യ ീള വേല ചമശേ്‌ശ്യേ ട.േ ങമൃ്യ' െങശശൈീി' ഉദ്ഘാടനം ചെയ്തു. ഫാ. ഫാന്‍സുവ പത്തില്‍ മിഷന്‍ സ്ഥാപന ഡിക്രി വായിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടനത്തിന് ശേഷം കേക്കുമുറിച്ചു സന്തോഷം പങ്കുവച്ചു. ഫാ. രാജേഷ് ആനത്തില്‍ ആണ് മിഷന്‍ ഡയറക്ടര്‍. പൊട്‌സ്മൗത്ത് മിഷന്റെ പുതിയ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ യുവജന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി രൂപതയിലുടനീളം പ്രയാണം നടത്തുന്ന മരക്കുരിശ് മിഷനില്‍ ഏറ്റുവാങ്ങി. ബ്രിസ്‌റ്റോളിലും പൊട്‌സ്മൗത്തിലും പരിപാടികളില്‍ പങ്കെടുത്തവര്‍ക്കായി സ്‌നേഹവിരുന്ന് ഒരുക്കിയിരുന്നു. 

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മിഷന്‍ സെന്ററുകളുടെ ഉദ്ഘാടനങ്ങളില്‍, ഇന്ന് ബോണ്‍മൗത്തില്‍ മിഷന്‍ ഉദ്ഘാടനം ചെയ്യപ്പെടും. ബോണ്‍മൗത്തിലുള്ള ഹോളി ഫാമിലി കാത്തോലിക് ദേവാലയത്തില്‍ വൈകുന്നേരം 5. 30 നു നടക്കുന്ന തിരുക്കര്‍മങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രൂപതാധ്യഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ പങ്കെടുക്കും. പ്രീസ്‌റ് ഇന്‍ ചാര്‍ജ് ഫാ. ചാക്കോ പനത്തറ ഇങ ന്റെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക