Image

ബാലഭാസ്കറിന് സ്തുതിയര്‍പ്പിച്ചു ഡി.എം.എ

സുരേന്ദ്രന്‍ നായര്‍ Published on 03 December, 2018
ബാലഭാസ്കറിന് സ്തുതിയര്‍പ്പിച്ചു ഡി.എം.എ
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 8 ശനിയാഴ്ച വൈകുന്നേരം സൗത്ത് ഫീല്‍ഡ് സീറോ മലബാര്‍ പള്ളിയങ്കണത്തില്‍ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിന് സ്തുതിയര്‍പ്പിച്ചു, ട്രിബുട്ട് ടു ബാലഭാസ്കര്‍ എന്ന ഉപകരണ സംഗീത ഉപാസന സംഘടിപ്പിക്കുന്നു.

രണ്ടുമണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന വിവിധ കലാപരിപാടികളോടൊപ്പം മെട്രോ ഡിട്രോയിറ്റിലെ ഒരു വലിയ സംഘം വയലിന്‍ വാദകരും അകമ്പടിയായി വ്യത്യസ്ത വാദ്യോപകരണങ്ങളും ഒരുമിക്കുന്ന ഈ നാദവിസ്മയം അകാലത്തില്‍ അന്തരിച്ച ബാലഭാസ്കറിനുള്ള സമുചിതമായ ആദരമായി മാറ്റാന്‍ വലിയ തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു.

എല്ലാ സംഗീത ആസ്വാദകരുടെയും മലയാളി കുടുംബാംഗങ്ങളുടെയും സാന്നിധ്യം അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് മോഹന്‍ പനങ്കാവില്‍ സെക്രട്ടറി സാം മാത്യു മുഖ്യ സംഘാടകരായ രാജേഷ് നായര്‍ വിനോദ് കൊണ്ടുര്‍ എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക