Image

റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ യൂത്ത് മിനിസ്ട്രി ഉത്ഘാടനം നടന്നു :

ലൂക്കോസ് ചാമക്കാല Published on 03 December, 2018
റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ യൂത്ത് മിനിസ്ട്രി ഉത്ഘാടനം നടന്നു :
ന്യൂയോര്‍ക്ക്: റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ യൂത്ത് മിനിസ്ട്രി യുടെ ഉത്ഘാടനം റെവ.സിസ്റ്റര്‍ സിന്ധി, സിസ്റ്റര്‍ ഗ്രേസി (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് അംഗം)എന്നിവര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു .വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് വികാരി റെവ .ജോസ് ആദോപ്പിള്ളി യൂത്ത് മിനിസ്ട്രയിലെ അംഗങ്ങളുടെ മെന്‍റ്റര്‍ ആയി ഷോണ്‍ ,ജെന്നി വടകാട്ടുപുറത്തിനെ തിരഞ്ഞെടുത്തു.

ദേവാലയങ്ങളിലെ ആല്‍മിയ കാര്യങ്ങളിലെ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വരും തലമുറ കത്തോലിക്ക വിശ്വാസത്തില്‍ വളര്‍ന്നുവരുവാനും വേണ്ടിയാണു ഡിസംബര്‍ 2 ന് യൂത്ത് മിനിസ്ട്രയുടെ രൂപീകരണം നടത്തേണ്ടത്തേടത്തിന്റെ ആവശ്യകത ക്‌നാനായ ചിക്കാഗോ റീജിയന്‍ എല്ലാ ഇടവകകളെയും അറിയിച്ചത് .യുവാക്കളുടെ വിവിധ രംഗങ്ങളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് വികാരി ഫാ. ജോസ് ആദോപ്പിള്ളി പറഞ്ഞു . കൂടാതെ ഈ ഇടവകയില്‍ എല്ലാമാസവും ആദ്യ ഞായറാഴ്ച യുവാക്കള്‍ക്ക് വേണ്ടി ഇംഗ്ലീഷ് കുര്‍ബാനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ :ജോസ്അറിയിച്ചു

ചിക്കാഗോ ക്‌നാനായ റീജിയന്റെ ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം ഡിസംബര്‍ 27 29 ചിക്കാഗോയില്‍ നടക്കും അതിനു ശേഷം യൂത്ത് മിനിസ്ട്രിയുടെ മറ്റു ഭാരവാഹികളെ ഇടവകയില്‍ നിന്ന് തെരഞ്ഞെടുക്കും .സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിലെ ഇടവക അംഗങ്ങള്‍ ഒന്നടക്കം പുതിയ യുവജന കൂട്ടായ്മയെ സ്വാഗതംചെയ്തു .
റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ യൂത്ത് മിനിസ്ട്രി ഉത്ഘാടനം നടന്നു :റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ യൂത്ത് മിനിസ്ട്രി ഉത്ഘാടനം നടന്നു :
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക