Image

വിവാഹിതനായ യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛനും സഹോദരനും കൂടി മൊട്ടയടിച്ചു

Published on 03 December, 2018
വിവാഹിതനായ യുവാവിനെ  പ്രണയിച്ച  യുവതിയെ അച്ഛനും സഹോദരനും കൂടി മൊട്ടയടിച്ചു

പത്തനാപുരം: വിവാഹിതനായ യുവാവിനെ പ്രണയിച്ചതിനു യുവതിയെ അച്ഛനും സഹോദരനും കൂടി മൊട്ടയടിച്ചു. പത്തനാപുരത്താണ്‌ സംഭവം.

വിവാഹിതനും ഓട്ടോ ഡ്രൈവറുമായ യുവാവിനെ പ്രണയിച്ചതിനാണ്‌ യുവതിയെ അച്ഛനും സഹോദരനും കൂടി ചേര്‍ന്ന്‌ മര്‍ദ്ദിച്ചു അവശയാക്കി മൊട്ടയടിച്ചത്‌.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ അച്ഛനെ പത്തനാപുരം പൊലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. അച്ഛനും സഹോദരനും കൂടി കട്ടില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചെന്നും തല മൊട്ടയടിച്ചെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്‌.

എന്നാല്‍ മുടി കുറച്ചു മുറിക്കുക മാത്രമേ ചെയ്‌തുവൊള്ളൂ എന്നും മൊട്ടയടിച്ചത്‌ യുവതി ഒറ്റക്കാണെന്നും യുവതിയുടെ അച്ഛന്‍ പൊലീസിനോട്‌ പറഞ്ഞു. സഹോദരന്‍ ഒളിവിലാണ്‌. ഇയാളെ കണ്ടെത്താന്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക