Image

ശബരിമലയില്‍ പോകാന്‍ ശ്രമിച്ച ബാലികയെ അറസ്റ്റു ചെയ്‌തു കൊണ്ടു പോയി കേരള സര്‍ക്കാറിന്റെ ഹൈന്ദവനായാട്ട്‌ എന്ന്‌ വ്യാജ പ്രചരണം

Published on 03 December, 2018
ശബരിമലയില്‍ പോകാന്‍ ശ്രമിച്ച ബാലികയെ അറസ്റ്റു ചെയ്‌തു കൊണ്ടു പോയി കേരള സര്‍ക്കാറിന്റെ ഹൈന്ദവനായാട്ട്‌ എന്ന്‌  വ്യാജ പ്രചരണം


കോഴിക്കോട്‌: ശബരിമലയില്‍ പോകാന്‍ ശ്രമിച്ച പിഞ്ചുബാലികയെ അറസ്റ്റ്‌ ചെയ്‌തു കൊണ്ട്‌ പോയി കേരളസര്‍ക്കാരിന്റെ ഹൈന്ദവനായാട്ട്‌ എന്ന്‌ സംഘപരിവാറിന്റെ വ്യാജ പ്രചരണം. ആന്ധ്രാപ്രദേശ്‌, തെലങ്കാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന `ഹിന്ദു ഹിന്ദുത്വം'  എന്ന സംഘപരിവാര്‍ പേജാണ്‌ ദേശീയ തലത്തില്‍ പ്രചരണത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌. എട്ടര ലക്ഷത്തോളം ലൈക്കുകളുള്ള പേജില്‍ മൂവായിരത്തിലേറെ ലൈക്കുകളാണ്‌ നിമിഷ നേരം കൊണ്ട്‌ ഈ പോസ്റ്റിന്‌ ലഭിച്ചത്‌.

എന്നാല്‍ ഡാവിന്‍ സുരേഷിന്റെ `ഒന്ന്‌ കാണുവാന്‍' എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിലെ ഗാനത്തില്‍ അഭിനയിച്ച അക്ഷര കിഷോര്‍ എന്ന ബാലനടിയുടെ ഷൂട്ടിംഗ്‌ സെറ്റില്‍ നിന്നുമെടുത്ത ചിത്രത്തെയാണ്‌ സംഘപരിവാര്‍ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചത്‌. ഈ കുട്ടി തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന്‌ പോസ്റ്റ്‌ ചെയ്‌ത ചിത്രമായിരുന്നു അത്‌. അതിനെയാണ്‌ ഇത്തരത്തില്‍ പ്രചരിപ്പിച്ചത്‌.


കന്നിസ്വാമിയുടെ മോഹങ്ങളും സ്വപ്‌നങ്ങളും കോര്‍ത്ത്‌ ഇണങ്ങിയ അയ്യപ്പഭക്തി ഗാനം എന്ന വിവരണത്തില്‍ `ഒന്ന്‌ കാണുവാന്‍' എന്ന ആല്‍ബം യൂട്യൂബിലും അപ്‌ലോഡ്‌ ചെയ്‌തിരുന്നു,

`അയ്യപ്പ സ്വാമിയ്‌ക്കു വേണ്ടി പോരാടിയ ഈ പിഞ്ചുബാലികയെ കേരളസര്‍ക്കാര്‍ ബലമായി ജയിലോട്ട്‌ പിടിച്ചുകൊണ്ടി പോയിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയും ചിത്രം സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക