Image

കുമ്മനം രാജശേഖരനെ തിരികെയെത്തിക്കാന്‍ സംഘപരിവാര്‍

Published on 03 December, 2018
കുമ്മനം രാജശേഖരനെ തിരികെയെത്തിക്കാന്‍ സംഘപരിവാര്‍


കേരളത്തിലെ സംഘപരിവാറിന്‍റെ തീവ്രമുഖമായിരുന്ന കുമ്മനം രാജശേഖരനെ ശബരിമല പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംഘപരിവാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു വന്ന കുമ്മനത്തെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷമാണ് മിസോറാമില്‍ ഗവര്‍ണറായി നിയമിക്കുന്നത്. കേരളത്തിലെ ബിജെപി ഘടകത്തിനും കുമ്മനത്തിനും പോലും അജ്ഞാതമായിരുന്നു ഈ തീരുമാനം. എന്നാല്‍ എല്ലാ കാലത്തും ശബരിമലയുമായി ബന്ധപ്പെട്ട് നിന്നിരുന്ന കുമ്മനത്തിന്‍റെ അഭാവം ഈ സമരകാലത്ത് സംഘപരിവാറിന് വലിയ നഷ്ടമുണ്ടാക്കി എന്നാണ് വിലയിരുത്തല്‍. 
വര്‍ഷങ്ങള്‍ക്ക് മുമ്പ്  നടന്ന  ശബരിമല നിലയ്ക്കല്‍ പ്രക്ഷോഭത്തിലൂടെയാണ് കുമ്മനം സംഘപരിവാരത്തിന്‍റെ നേതൃത്വത്തിലേക്ക് കടക്കുന്നത് തന്നെ. അവിടെ നിന്ന് ഇങ്ങോട്ട് എല്ലായിപ്പോഴും ശബരിമലയെ മുന്‍നിര്‍ത്തി ധാരാളം പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തില്‍ കുമ്മനമുണ്ടായിരുന്നു. ശബരിമലയെ ഏറെ അടുത്തറിയുന്ന നേതാവ് കേരളത്തില്‍ തന്നെയുണ്ടാവേണ്ടിയിരുന്നത് ആവശ്യമായിരുന്നു എന്നാണ് സംഘപരിവാര്‍ കേരളാഘടകം വിലയിരുത്തുന്നത്.
മടങ്ങിയെത്തുമ്പോള്‍ ബിജെപിയിലേക്കല്ല മറിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലേക്കാണ് കുമ്മനത്തെ എത്തിക്കാന്‍ ആഗ്രഹിക്കുന്നത്. കുമ്മനത്തിനും ഇത് താത്പര്യമെന്നാണ് സൂചന. മിസോറാം തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ കുമ്മനത്തിന്‍റെ മടങ്ങിവരവില്‍ തീരുമാനമാകുമെന്നും സൂചനകളുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക