Image

പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തുവെന്ന്‌ പരാതി; പോലീസ്‌ അന്വേഷണം ആരംഭിച്ചു

Published on 03 December, 2018
പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തുവെന്ന്‌ പരാതി; പോലീസ്‌ അന്വേഷണം ആരംഭിച്ചു


കണ്ണൂര്‍ : പത്താംക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തുവെന്ന്‌ പരാതി നല്‍കി. പെണ്‍കുട്ടിയെ പറശ്ശിനികടവിലെ ലോഡ്‌ജില്‍ എത്തിച്ച്‌ നാലുപേര്‍ ചേര്‍ന്ന്‌ രണ്ട്‌ ദിവസം പീഡിപ്പിച്ചുവെന്നാണ്‌ പരാതി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന്‌ ലഭിച്ചു.

കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്‌ പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ്‌ സംഭവം നടന്നത്‌. പെണ്‍കുട്ടിയുടെ സുഹൃത്ത്‌ വഴിയാണ്‌ വിവരം പുറത്തുവന്നത്‌. വനിതാ പോലീസ്‌ ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്ഥിരീകരിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക