Image

2019ല്‍ ഇന്ത്യ ഭരിക്കേണ്ടത്‌ മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ;കമല്‍ഹാസന്‍

Published on 03 December, 2018
2019ല്‍ ഇന്ത്യ ഭരിക്കേണ്ടത്‌ മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ;കമല്‍ഹാസന്‍


കൊച്ചി: 2019ല്‍ ഇന്ത്യ ഭരിക്കേണ്ടത്‌ മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ആയിരിക്കണമെന്ന്‌ മക്കള്‍ നീതി മയ്യം നേതാവ്‌ കമല്‍ഹാസന്‍. എന്നാല്‍ ബിജെപി മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവരാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

മീറ്റു മുന്നേറ്റം മികച്ച ഒരു ചുവട്‌ ആണെന്നും എന്നാല്‍ ഇത്‌ ദുരുപയോഗം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മക്കള്‍ നീതി മയ്യം 2019 ല്‍ ലോകസഭയിലേക്ക്‌ മത്സരിക്കുമെന്നും ശരിയായ രാഷ്ട്രീയ നിലപാട്‌ സ്വീകരിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

നവ രാഷ്ട്രീയ സംസ്‌ക്കാരം പടുത്തുയര്‍ത്താന്‍ തന്റെ പാര്‍ട്ടി ശ്രമിക്കുമെന്ന്‌ കമല്‍ പറഞ്ഞു. തമിഴ്‌നാടിന്‌ പുറത്തേക്കും മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇന്ത്യന്‍ 2 തന്റെ അഭിനയ ജീവിതത്തിലെ അവസാന സിനിമയായിരിക്കുമെന്നും അതിന്‌ ശേഷം മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

എറണാകുളത്തെ കിഴക്കമ്‌ബലം ഗ്രാമ പഞ്ചായത്തില്‍ ട്വന്റി ട്വന്റി നിര്‍മിച്ച്‌ നല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങിന്‌ ശേഷമാണ്‌ കമല്‍ഹാസന്‍ മാധ്യമങ്ങളെ കണ്ടത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക