Image

ജോര്‍ജ് എച്ച്. ഡബള്യൂ ബുഷ് ഓര്‍മയിലേക്ക്(ബി ജോണ്‍ കുന്തറ )

ബി ജോണ്‍ കുന്തറ Published on 04 December, 2018
ജോര്‍ജ് എച്ച്. ഡബള്യൂ ബുഷ് ഓര്‍മയിലേക്ക്(ബി ജോണ്‍ കുന്തറ )
ഹ്യൂസ്റ്റണ്‍ ടെക്‌സസിന്റ്റെ, പ്രിയ പുത്രന്‍ മുന്‍ പ്രെസിഡന്റ്റ് ജോര്‍ജ് ബുഷ്, ഓര്‍മ്മിക്കുന്നതിനും എന്നും കാണുന്നതിനുമായും ഒരുപാടു നാഴികക്കല്ലുകള്‍ ആഗോളതലത്തില്‍ സ്ഥാപിച്ചശേഷം എല്ലാവരോടും വിടപറഞ്ഞിരിക്കുന്നു.
ആദ്യമായി പ്രെസിഡന്റ്റ് ബുഷിനെ മാധ്യമങ്ങളില്‍ അല്ലാതെ, നേരില്‍ കാണുന്നത് ഞാന്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തു ജീവിക്കുന്നകാലം. 1992ല്‍ തന്റ്റെ പുന പ്രെസിഡന്റ്റ് സ്ഥാന തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എവറെറ്റില്‍, ബോയിങ് വിമാന എയര്‍ ഫീല്‍ഡില്‍ എത്തിയപ്പോള്‍.

ജോര്‍ജ് ബുഷ് കുടുംബത്തിന്റ്റെ രാഷ്ട്രീയ പാരമ്പര്യം തുടങ്ങുന്നത് ബുഷിന്റ്റെ പിതാവ് പ്രെസ്‌കോട്ട് ബുഷ് കണക്റ്റിക്കറ്റ് സംസ്ഥാനത്തില്‍ നിന്നും സെനറ്ററായി 1952ല്‍, തിരഞ്ഞെടുക്കപ്പെടുന്നതുമുതല്‍. ആ കാലം മുതല്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍, ഈ ഫാമിലി ഒരു തുടര്‍ക്കതയായി നിലകൊള്ളുന്നു.

രണ്ടാം ലോകമഹാ യുദ്ധത്തില്‍ നേവി വിമാനസേനയില്‍ ചേര്‍ന്ന് ജോര്‍ജ് ബുഷ് തന്റ്റെ രാഷ്ട്ര സേവനം ആരംഭിക്കുന്നു. ഈ കാലഘട്ടത്തില്‍ ബുഷ് കുടുംബം, ന്യൂ ഇംഗ്ലണ്ടില്‍ നിന്നും ടെക്‌സസിലേയ്ക്ക്, എണ്ണ വാണിജ്യത്തില്‍ പ്രവേശിക്കുന്നതിന് പാരായണം നടത്തി. അതിലദ്ദേഹം വിജയിച്ചു. അതിനുശേഷം, നിരവധി സര്‍ക്കാര്‍ ചുമതലകള്‍ ഏറ്റെടുത്തു അമേരിക്കന്‍ രാഷ്ട്രപതി സ്ഥാനം വരെ. ഇത്രമാത്രം ഔദ്യോഗിക പദവികളില്‍ സേവനം നിര്‍വ്വഹിച്ചിട്ടുള്ള നേതാക്കള്‍ വളരെ വിരളം.

ഏതാനും ശ്രദ്ധാര്‍ഹമായവ, യു സ് കോണ്‍ഗ്രസ്, അംബാസിഡര്‍, സി.ഐ എ ഡയറക്ടര്‍, ഉപ രാഷ്ട്രപതി അവസാനം രാഷ്ട്രപതി. 1992 ല്‍ ബില്‍ ക്ലിന്റ്റനുമായുള്ള മത്സരത്തില്‍ വിജയിച്ചില്ല അതൊടെ അദ്ദേഹം രാഷ്ട്രീയ ജീവിതത്തില്‍ നിന്നും പിന്മാറി. 
ഇന്നും പലേ രാഷ്ട്രീയ അവലോകരേയും ചിന്തിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു 1992 ലേത്. 1991ല്‍, സാദം ഹുസൈനെ കുവൈറ്റില്‍ നിന്നും തുരത്തി മാറ്റിയ ശേഷം, അമേരിക്കയില്‍ ബുഷിന്റ്റെ അപ്പ്രൂവല്‍ ശതമാനം എണ്‍പതിനമേല്‍ ആയിരുന്നു അവിടെനിന്നാണ് ഒരുവര്‍ഷത്തിനകം പരാജയത്തില്‍ കലാശിക്കുന്നത്. ഈ പരാജയത്തിന്റ്റെ ഒരു കാരണം റോസ് പെറോ എന്ന മറ്റൊരു റ്റെക്‌സണും മൂന്നാം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശനം നടത്തി എന്നതായിരുന്നു. ഒട്ടനവധി മാധ്യമങ്ങളും ബുഷിനോട് സത്യസന്ധത കാട്ടിയില്ല എന്നതും ഓര്‍ക്കേണ്ടിയിരിക്കുന്നു.

ജോര്‍ജ്ബുഷിനെ രാഷ്ട്രംകാണുന്നത്, തികഞ്ഞ മര്യാദയും, ദയാലുവുമായ ലീഡറും, മനുഷ്യസ്‌നേഹിയുമായിട്ടാണ്. ബുഷിനെ ഓര്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യമേ വരുന്നത് 1991 ലെ ഗള്‍ഫ് വാര്‍ ആണ്. സാദം ഹുസൈന്‍ കുവൈറ്റ് പിടിച്ചെടുത്തപ്പോള്‍ ജോര്‍ജ് ബുഷ് നാഷണല്‍ ടി.വി.യില്‍ താക്കീതു കൊടുക്കുന്നത് ഓര്‍ക്കുന്നു 'ദിസ് വില്‍ നോട്ട്  സ്റ്റാന്‍ഡ്' നയോപായം പരാജയപ്പെട്ടപ്പോള്‍, അമേരിക്കന്‍ മിലിട്ടറിയുടെ നേതിര്‍ത്വത്തില്‍ സാദമിനെ കുവൈറ്റില്‍ നിന്നും പുകച്ചിറക്കി. 
പലരും അന്ന് ആഗ്രഹിച്ചു ബുഷ് പരാജയപ്പെട്ട സദാമിനെ ഇറാക്ക് ഭരണത്തില്‍ നിന്നും നീക്കുമെന്ന് എന്നാല്‍ ബുഷ് അന്ന് പറഞ്ഞു എന്റെ ഉദ്യമം ഇയാളെ കുവൈറ്റില്‍ നിന്നും തുരത്തി ആ രാജ്യത്തിന് സ്വാതന്ത്ര്യം തിരികെ വാങ്ങി കൊടുക്കുക എന്നതായിരുന്നു അതു താന്‍ നിര്‍വഹിച്ചു.

1992 ലെ തിരഞ്ഞെടുപ്പു പരാജയത്തോടെ ബുഷ് തന്റെ രാഷ്ട്രീയ ജീവിതത്തിനു വിട പറഞ്ഞു. എന്നിരുന്നാല്‍ ത്തന്നെയും തന്റെ മക്കള്‍ കാല്‍ ചുവടുകള്‍ അനുകരിക്കുന്നതു കണ്ട് സന്തോഷിച്ചു. ഏതു പിതാവിനും അഭിമാനിക്കാവുന്ന നിലകളില്‍ ബുഷിന്റെ മക്കള്‍ എത്തിച്ചേര്‍ന്നു.

മുന്‍ പ്രസിഡന്റ് ജോണ്‍  ആഡംസ് കഴിഞ്ഞാല്‍, പുത്രനും പ്രസിഡന്റ്റ് പദവിയില്‍ എത്തുന്ന പിതാവ്  ജോര്‍ജ് എച്ച്. ഡബ്്യൂ ബുഷ്. ബുഷ് ഔദ്യോഗിക ചുമതലകളില്‍ നിന്നും  വിരമിച്ചു എങ്കിലും പൊതു ജീവിതത്തില്‍ മാനുഷിക നന്മക്കായി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയെ നയിച്ചു .വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഏതാനും വര്‍ഷങ്ങളായി ഇദ്ദേഹത്തെ അലട്ടിയിരുന്നു ജോര്‍ജ് ബുഷിന്റ്റെ ഭാര്യ ബാര്‍ബറ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിടപറഞ്ഞു അന്നു നാം കണ്ടു ജോര്‍ജ് എച്ച് ഡബ്ല്യൂ  ബുഷ് ഒരു വീല്‍ ചെയറില്‍ തന്റെ പ്രിയതമയുടെ മൃതദേഹം പിന്തുടരുന്നത്. 

ഇന്ന് ജോര്‍ജ് ബുഷിന്റ്റെ മൃതദേഹം യൂ സ് ക്യാപ്പിറ്റല്‍ മന്ദിരത്തില്‍ രാജ്യത്തിന്റെ അന്തിമ വിടവാങ്ങലിനായി എത്തിയിരിക്കുന്നു.കക്ഷി രാഷ്ട്രീയം വെടിഞ്ഞു എല്ലാ നേതാക്കളും ശവമഞ്ചത്തിനു ചുറ്റും വിഷാദ മുഖരായി ഇരിക്കുന്നത് എല്ലാ അമേരിക്കരും കാണുന്നു.

ജോര്‍ജ് എച്ച് ഡബ്ല്യൂ  ബുഷ് തന്റ്റെ കുടുംബത്തെ സ്‌നേഹിച്ചു,രാജ്യത്തെ സ്‌നേഹിച്ചു, ഒരു നല്ല ഓട്ടമോടി തൊണ്ണൂറ്റി നാലാമത്തെ വയസില്‍ നമ്മോടെല്ലാം വിടവാങ്ങി.


ജോര്‍ജ് എച്ച്. ഡബള്യൂ ബുഷ് ഓര്‍മയിലേക്ക്(ബി ജോണ്‍ കുന്തറ )
Join WhatsApp News
Boby Varghese 2018-12-04 08:13:03
Bush was noble. He was a true patriot [ today's Democrat despise the word patriot]
It is fun to watch fake news channels. They were all attacking Bush from all angles when he was the President. Now they cannot stop their crocodile tears. Bill Clinton's presidency was a gift from Perot, who garnished 19% of the total vote.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക