Image

സേവനം അവസാനിപ്പിക്കാതെ ബുഷിന്റെ വളര്‍ത്തുനായ

പി.പി. ചെറിയാന്‍ Published on 04 December, 2018
സേവനം അവസാനിപ്പിക്കാതെ ബുഷിന്റെ  വളര്‍ത്തുനായ
ഹൂസ്റ്റണ്‍: അമേരിക്കയുടെ 41-മത് പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച്. ഡബ്ലിയു  ബുഷ്  കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും, യജമാനനോടുള്ള സ്‌നേഹവും, ഭക്തിയും ഉള്ളിലൊതുക്കി സേവനം അവസാനിപ്പിക്കാതെ യജമാനന്റെ കാസ്കറ്റിനു സമീപം കാവലിരിക്കുന്ന സള്ളി എന്ന വളര്‍ത്തുനായയുടെ ചിത്രം മുന്‍ വൈറ്റ് ഹൗസ് വക്താവ് ജിം മെക്ക്ഗ്രാത്ത്  പുറത്തുവിട്ടു. മിഷന്‍ കംപ്ലീറ്റ് റിമംബറിങ്ങ് 41(Mission Complete, Remembering 41) എന്ന തലകെട്ടോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അവസാന സമയങ്ങളില്‍ പാര്‍കിന്‍സണ്‍സ് രോഗത്തിന്റെ പിടിയിലമര്‍ന്ന്‌പ്പോള്‍ പ്രസിഡന്റിന്റെ സഹായത്തിനായി ജൂണ്‍ മാസം അമേരിക്കാസ് വെറ്റ് ഡോഗ്‌സ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ നല്‍കിയതാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട സള്ളി എന്ന ഈ നായയെ, വാതില്‍ തുറന്നു കൊടുക്കുക, അത്യാവശ്യസാധനങ്ങള്‍ എടുത്തു നല്‍കുക, തുടങ്ങിയ സഹായങ്ങളാണ് നായ പ്രസിഡന്റിന് ചെയ്തുകൊടുത്തിരുന്നത്.

ഈ അപൂര്‍വ്വ ചിത്രം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ ആയിരങ്ങളാണ് ഇതു ഷെയര്‍ ചെയ്തത്. ഹൂസ്റ്റണില്‍ നിന്നും തിങ്കളാഴ്ച പ്രസിഡന്റിന്റെ ശവമഞ്ചം വഹിച്ച പ്രത്യേക വിമാനം വാഷിംഗ്ടണിലേക്ക് പറന്നപ്പോള്‍ സള്ളിയും കൂടെ ഉണ്ട്. വ്യാഴാഴ്ച ഹൂസ്റ്റണില്‍ സംസ്‌ക്കാരം നടക്കുന്നതു വരെ യജമാനനെ വിടാതെ പിന്തുടരാന്‍ സള്ളിക്കും പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

സേവനം അവസാനിപ്പിക്കാതെ ബുഷിന്റെ  വളര്‍ത്തുനായസേവനം അവസാനിപ്പിക്കാതെ ബുഷിന്റെ  വളര്‍ത്തുനായസേവനം അവസാനിപ്പിക്കാതെ ബുഷിന്റെ  വളര്‍ത്തുനായ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക