Image

പിഴയടക്കില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ ശോഭാ സുരേന്ദ്രന്‍

Published on 04 December, 2018
പിഴയടക്കില്ല;  സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ ശോഭാ സുരേന്ദ്രന്‍

കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യമായ ആരോപണം ഉന്നയിച്ച്‌ കോടതിയെ സമീപിച്ചതിന്റെ പേരില്‍ ഹൈക്കോടതി ഈടാക്കിയ പിഴ അടക്കില്ലെന്ന്‌ ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. തന്റെ ഹരജി തള്ളി ഹൈക്കോടതി നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഹൈക്കോടതിക്കും മുകളില്‍ കോടതിയുണ്ട്‌. സുപ്രീം കോടതിയെ സമീപിക്കാനാണ്‌ തീരുമാനം. മാപ്പ്‌ പറഞ്ഞതിനെക്കുറിച്ച്‌ അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

`പൊതുതാല്‍പര്യ ഹരജികള്‍ പലതും തള്ളുന്ന സാഹചര്യം കോടതി മുമ്പാകെ ഉണ്ടായിട്ടുണ്ട്‌. പക്ഷേ എന്നെ സംബന്ധിച്ച്‌ ഇത്‌ ഒരു പബ്ലിസിറ്റിയുടെ ആവശ്യകതയിലേക്ക്‌ വേണ്ടി കൊടുത്തിട്ടുള്ള ഒരു പൊതുതാല്‍പര്യ ഹരജിയല്ല. സ്വാഭാവികമായും ഞാന്‍ പിഴയടക്കുന്ന പ്രശ്‌നവുമുദിക്കുന്നില്ല. ഞാന്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ട്‌ സുപ്രീം കോടതിയെ സമീപിക്കും.

`അയ്യപ്പ ഭക്തവിശ്വാസികളുമായി ബന്ധപ്പെട്ടുള്ള നിരവധി വിഷയങ്ങള്‍, അത്‌ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്‌. സ്വാഭാവികമായിട്ടും അനധികൃതമായി പൊലീസിനെ ഉപയോഗിച്ചുകൊണ്ട്‌ കള്ളക്കേസുകളില്‍ അയ്യപ്പഭക്തന്മാരെപ്പെടുത്തി കഴിഞ്ഞ നാല്‍പ്പതു ദിവസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ഞങ്ങളുടെ ഭക്തവിശ്വാസികളായിട്ടുള്ള പാവപ്പെട്ട സഹോദരന്മാര്‍ കിടക്കുകയാണ്‌.

സ്വാഭാവികമായും ഹൈക്കോടതിയുടെ മുകളില്‍ ഒരു കോടതിയുണ്ട്‌ എന്നിരിക്കെ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട്‌ സുപ്രീം കോടതിയെ സമീപിക്കാനാണ്‌ ഞാന്‍ തീരുമാനിച്ചിട്ടുള്ളത്‌.' എന്നാണ്‌ ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക