Image

ഐക്യത്തിന്‌ വേണ്ടി വനിതാ മതിലില്‍ പങ്കെടുക്കുമെന്ന്‌ വെള്ളാപ്പള്ളി

Published on 04 December, 2018
ഐക്യത്തിന്‌ വേണ്ടി വനിതാ മതിലില്‍ പങ്കെടുക്കുമെന്ന്‌ വെള്ളാപ്പള്ളി


വനിതാ മതിലില്‍ പങ്കെടുക്കുമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ യുവതി പ്രവേശനത്തിന്‌ വേണ്ടിയല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിന്‌ വേണ്ടി വനിതാ മതില്‍ തീര്‍ക്കാനുള്ള ആഹ്വാനത്തെ തള്ളികളയില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതില്‍, ശബരിമല വിഷയങ്ങള്‍ കൂട്ടിക്കെട്ടി ഭിന്നതയ്‌ക്ക്‌ ശ്രമം നടക്കുന്നുണ്ട്‌. ഐക്യത്തിന്‌ വേണ്ടി ഇതു തള്ളനാകില്ല. വനിതാ മതിലില്‍ പങ്കെടുക്കും. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനാണ്‌ വനിതാ മതില്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നു.

ജനുവരി 1 ന്‌ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയാണ്‌ വിവിധ സംഘടനകള്‍ ചേര്‍ന്ന്‌ വനിതാ മതില്‍ സംഘടിപ്പിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക