Image

റബര്‍ കര്‍ഷകരെ അവഹേളിച്ച പി.സി ജോര്‍ജ്ജിനെതിരെ കടുത്ത പ്രതിഷേധം. പി.സിയുടെ മനോനില തകരാറിലെന്ന് സ്റ്റീഫന്‍ ജോര്‍ജ്ജ്

Published on 04 December, 2018
റബര്‍ കര്‍ഷകരെ അവഹേളിച്ച പി.സി ജോര്‍ജ്ജിനെതിരെ കടുത്ത പ്രതിഷേധം. പി.സിയുടെ മനോനില തകരാറിലെന്ന് സ്റ്റീഫന്‍ ജോര്‍ജ്ജ്

റബര്‍ കര്‍ഷകരുടെ വോട്ട് വാങ്ങി ജയിച്ച ശേഷം നിയമസഭയില്‍ റബര്‍ കര്‍ഷകരെ അപമാനിക്കുയും പരിഹസിക്കുകയും ചെയ്ത പി.സി ജോര്‍ജ്ജിന്‍റെ മനോനില പരിശോധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം.ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ്. റബര്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു അരിമണി പോലും നല്‍കരുതെന്നാണ് പി.സി ജോര്‍ജ്ജ് നിയമസഭയില്‍ ആവശ്യപ്പെട്ടതെന്നും സ്റ്റീഫന്‍ ജോര്‍ജ്ജ് ആരോപിച്ചു. 
റബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസ പോലും സബ്സിഡി നല്‍കരുതെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ നിലപാട് സ്വീകരിച്ചിരുന്നു. റബര്‍കൃഷിയെ സഹായിക്കുന്നത് ദേശിയ നഷ്ടമാണെന്നും അത് പരിസ്ഥിതിയെ നശിപ്പിക്കുന്നതാണെന്നുമാണ് പി.സി തുറന്നടിച്ചത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും റബര്‍ കര്‍ഷകര്‍ക്ക് നല്‍കരുതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. 
പി.സി ജോര്‍്ജജിന്‍റെ നിലപാടിനെതിരെ കൃഷിമന്ത്രി സുനില്‍കുമാറും രംഗത്തെത്തി. റബര്‍കൃഷി വേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക