Image

'മീ ടൂ'വിനുശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞു - എം.സി. ജോസഫൈന്‍

Published on 04 December, 2018
'മീ ടൂ'വിനുശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞു - എം.സി. ജോസഫൈന്‍

കോഴിക്കോട്: മീ ടൂ വെളിപ്പെടുത്തലുകള്‍ വന്നതിനുശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍. ദുരനുഭവം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ എത്തിയതോടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരുഷന്‍മാര്‍ ഭയക്കുന്നുണ്ടെന്നും കോഴിക്കോട് നടന്ന സിറ്റിങ്ങിനു ശേഷം അവര്‍ വ്യക്തമാക്കി.

വയോജനനിയമം പോലും മതിയായ രീതിയില്‍ നടപ്പാക്കാനാവുന്നില്ല. ആര്‍.ഡി.ഒ മാരാണ് അത് നടപ്പാക്കേണ്ടത്. എന്നാല്‍ വയോജന നിയമത്തെ തുടര്‍ന്ന് പ്രായമായ എത്രപേര്‍ക്ക് നീതി ലഭിച്ചിട്ടുണ്ടെന്നത് അന്വേഷിക്കേണ്ടതാണ്. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ടുള്ളതാണ് പല പരാതികളും. മക്കള്‍ ലേലം ചെയ്ത് അമ്മയെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് ധാരണയുണ്ടാക്കിയ സംഭവം വരെ സംസ്ഥാനത്തുണ്ടായിട്ടുണ്ട്.  10 രൂപയോ ഒരു സെന്റ് ഭൂമിയോ ഉള്ളവരായ മാതാപിതാക്കള്‍ എത്ര സമ്മര്‍ദ്ദമുണ്ടായാല്‍ പോലും മക്കള്‍ക്ക് സ്വത്തോ പണമോ എഴുതി നല്‍കരുത്. കേസുകളുടെ സ്വഭാവം അതാണ് സൂചിപ്പിക്കുന്നതെന്നും എം.സി. ജോസഫൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അംഗങ്ങളായ എം.എസ്.താര, ഇ.എം. രാധ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക