Image

ഫീനിക്‌സില്‍ ഐക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 8 ന്

റോയി മണ്ണൂര്‍ Published on 05 December, 2018
ഫീനിക്‌സില്‍  ഐക്യുമെനിക്കല്‍  ക്രിസ്തുമസ്  ആഘോഷം  ഡിസംബര്‍ 8 ന്
അരിസോണയിലെ  ക്രിസ്ത്യന്‍ സഹോദര  സഭകളുടെ കൂട്ടായ്മ യായ  അരിസോണ മലയാളി   ഐക്യുമെനിക്കല്‍ ഫെലോ ഷിപ്പിന്റെ  ഈ വര്‍ഷത്തെ ക്രിസ്തുമസ്  ആഘോഷം ഡിസംബര്‍ 8 ന്  വൈകിട്ട് 5  മണിക്ക്  ഫീനിക്‌സ്  സിറ്റിയിലുള്ള ക്യാമല്‍ ബാക്ക്  ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

വിവിധ പള്ളികളിലെ ഗായക സംഘങ്ങള്‍  അവതരിപ്പിക്കുന്ന  ഇമ്പകരമായ  കരോള്‍ ഗാനങ്ങളും, മനോഹരമായ നൃ ത്തങ്ങളും, സ്‌കിറ്റുകളും,   നാടകവും മറ്റും ചേര്‍ത്തിണക്കിയ ഈ ആഘോഷം  എന്തുകൊണ്ടും  പ്ര ത്യേകത ഉള്ളതായിരിക്കുമെന്നു  സംഘാടകര്‍ അറിയിച്ചു. ഹോളി ഫാമിലി സീറോമലബാര്‍ കത്തോലിക്ക പള്ളി വികാരി  റെവ.ഫാദര്‍ .ജെയിംസ് നിരപ്പേല്‍ (പ്രെസിഡെന്റ്,  കിരണ്‍ കോശി (സെക്രട്ടറി ), ടോം ജോസഫ് (ട്രെഷറര്‍ )തോമസ്  അപ്രേം (കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍ ), രാജേഷ് മാത്യു (ഫുഡ്  കോ ഓര്‍ഡിനേറ്റര്‍)എന്നിവരുടെ നേതൃത്യത്തിലുള്ള  കമ്മിറ്റി  ഈ പരിപാടിയുടെ  വിജയത്തിനായി  പ്രവര്‍ത്തിക്കുന്നു. ഈ ക്രിസ്തുമസ്സ്  പരിപാടി ഒരാഘോഷമാക്കാന്‍  എല്ലാ മലയാളി  സുഹൃത്തുക്കളെയും കുടുംബ സമേതം സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി  ഭാരവാഹികള്‍  അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :    കിരണ്‍ കോശി (സെക്രട്ടറി): 6 0 2 8 8 2 3 3 3 9 
                                                      ടോം ജോസഫ് (ട്രെഷറര്‍ )    : 5 0 1 4 4 2 1 7 5 



ഫീനിക്‌സില്‍  ഐക്യുമെനിക്കല്‍  ക്രിസ്തുമസ്  ആഘോഷം  ഡിസംബര്‍ 8 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക