Image

ദേര എഫ്.സി ഫുട്‌ബോള്‍ ഫെസ്റ്റ് സീസണ്‍4

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 05 December, 2018
ദേര എഫ്.സി ഫുട്‌ബോള്‍ ഫെസ്റ്റ് സീസണ്‍4
ഷാര്‍ജ: യു.എ.ഇ  ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തി വരുന്ന  ദേര എഫ്.സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ന്റെ നാലാം സീസണ്‍ ഷാര്‍ജയിലെ വാണ്ടേര്‍സ് സ്‌റ്റേഡിയത്തില്‍ വെച്ച് (07/12/2018) ഡിസംബര്‍ 7ന് വെള്ളിയാഴ്ച വൈകീട്ട് നടക്കും. 24 ടീമുകള്‍ ഉള്‍പ്പെട്ട ഓള്‍ ഇന്ത്യ സെവന്‍സ് ഫുഡ്‌ബോളും,6 ടീമുകള്‍ ഉള്‍പ്പെടുന്ന ആര്‍.ടി.സി കോര്‍പ്പറേറ്റ് കപ്പിനുള്ള കളികളുമാണ് ഉണ്ടായിരിക്കുക. അതോടൊപ്പം കാണികള്‍ക്ക് വേണ്ടി അല്‍നൂര്‍ പോളിക്ലിനിക്ക് ഒരുക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.പ്രസ്തുത പരിപാടിയിലേക്ക് എല്ലാ ഫുഡ്‌ബോള്‍ പ്രേമികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക് 0529686757 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക