Image

കുടകില്‍ ബസ്സും വാനും കൂട്ടിയിടിച്ച്‌ 4 മലയാളികള്‍ മരിച്ചു

Published on 04 July, 2011
കുടകില്‍ ബസ്സും വാനും കൂട്ടിയിടിച്ച്‌ 4 മലയാളികള്‍ മരിച്ചു
ബാംഗ്ലൂര്‍: കുടകിലെ പൊന്നാംപേട്ട മുകുട്ട ഗിരിയില്‍ കര്‍ണാടക ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച്‌ 4 മലയാളികള്‍ മരിച്ചു. കല്ലുമുട്ട ചെറിയപറമ്പ്‌ സ്വദേശികളായ ഹാരിസ്‌ (34), ഉമ്മര്‍ (45), ആയിഷ (38), സുള്ള്യ എടപ്പാല സ്വദേശി സിറാജ്‌ (31) എന്നിവരാണ്‌ മരിച്ചത്‌. വാനിലെ മറ്റു യാത്രക്കാരായ ഇബ്രാഹിം(28), സഫിയ (32), അന്‍സാര്‍(17), തസ്‌മിയ (രണ്ട്‌), സല്‍മാന്‍ (രണ്ട്‌) എന്നിവരെ ഗുരുതര പരുക്കുകളോടെ മൈസൂര്‍ ബിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടിയിിലുള്ള ദര്‍ഗയില്‍ പ്രാര്‍ഥനയ്‌ക്കു പോകുകയായിരുന്നത്രെ ഇവര്‍. ഗോണിക്കൊപ്പയിലെ ബന്ധുവീട്ടില്‍ ഉച്ചഭക്ഷണം കഴിച്ചു മാനന്തവാടിയിലേക്കു യാത്ര തുടരുന്നതിനിടെയാണ്‌ അപകടം. ഒരു ജീപ്പിനെ മറികടക്കുന്നതിനിടെ എതിരെ വന്ന വാനുമായി ബസ്‌ കൂട്ടിയിടിക്കുകയായിരുന്നെന്ന്‌ ഗോണിക്കൊപ്പ പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക