Image

പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടണം : ചെന്നിത്തല

Published on 05 December, 2018
പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടണം : ചെന്നിത്തല
തിരുവനന്തപുരം: പ്രളയസഹായം നല്‍കുന്നതില്‍ സര്‍ക്കാരിന്‌ വീഴ്‌ച സംഭവിച്ചെന്ന്‌ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വാഗ്‌ദാനങ്ങള്‍ നടപ്പായില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു.

യുഎഇയില്‍ നിന്ന്‌ 700 കോടി രൂപ കിട്ടുമെന്ന്‌ മുഖ്യമന്ത്രിയോട്‌ ആരാണ്‌ പറഞ്ഞതെന്നും പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ വീഴ്‌ച റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും പ്രതിപക്ഷം പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തെ സംബന്ധിച്ച്‌ വി ഡി സതീശന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കിയില്ലെന്നും മത്സ്യത്തൊഴിലാളികള്‍ക്ക്‌ പ്രഖ്യാപിച്ച തുക നല്‍കിയില്ലെന്നും വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ താല്‍ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ലെന്നും പ്രതിപക്ഷം പറഞ്ഞു.

വനിതാ മതില്‍ പണിയാന്‍ മേസ്‌തിരിമാരെ അന്വേഷിക്കും മുന്‍പ്‌ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ ഒരു മതിലെങ്കിലും കെട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന്‌ ഉപ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ എം.കെ മുനീര്‍ പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക