Image

മധുബാല എത്തുന്നു; വില്ലത്തിയായി

Published on 05 December, 2018
മധുബാല എത്തുന്നു;   വില്ലത്തിയായി

മധുബാലയെ ഓര്‍ക്കുമ്പോള്‍ 'ചിന്ന ചിന്ന ആശൈ...' എന്ന മധുരഗീതമാണ്‌ പ്രേക്ഷകരുടെ മനസ്സില്‍ ഓടിയെത്തുക. മണിരത്‌നം സിനിമറോജ യില്‍ പ്രണയവും കുറുമ്പും നിഷ്‌കളങ്കതയും നിറഞ്ഞുനിന്ന അവരെ അങ്ങനെയങ്ങ്‌ മറക്കാന്‍ ആരാധകര്‍ക്ക്‌ പറ്റില്ല.

ഇപ്പോഴിതാ  രണ്ടാം വരവ്‌ സജീവമാക്കി, ബോബി സിംഹ നായകനായ അഗ്‌നിദേവ്‌ എന്ന ചിത്രത്തില്‍വില്ലത്തിയായി മധുബാല എത്തുന്നു. അരയ്‌ക്കു താഴോട്ടു തളര്‍ന്ന രാഷ്ട്രീയ നോതാവിന്റെ റോളാണിതില്‍. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്‌ ചിത്രം.

ട്രെയിലറില്‍ ഞെട്ടിക്കുന്ന പ്രകടനമാണ്‌ മധുബാലയുടേത്‌. `ചെന്നൈയില്‍ ഒരു നാള്‍' സിനിമ ചെയ്‌ത ജോണ്‍ പോള്‍ രാജും ശ്യാം സൂര്യയുമാണ്‌ അഗ്‌നിദേവിന്റെ സംവിധാനം. രമ്യ നമ്പീശന്‍, സതീഷ്‌ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലെത്തുന്നു.

ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും പ്രധാനവേഷത്തിലെത്തിയ `സംസാരം ആരോഗ്യത്തിന്‌ ഹാനികരം' എന്ന ചിത്രത്തിലാണ്‌ മധുബാല അവസാനമായി മലയാളത്തില്‍ എത്തിയത്‌.

മലയാളത്തില്‍ യോദ്ധ, ഒറ്റയാള്‍ പട്ടാളം, നീലഗിരി, എന്നോടിഷ്ടം കൂടാമോ എന്നീ ചിത്രങ്ങളിലും അവര്‍ വേഷമിട്ടു. ഇതില്‍ യോദ്ധയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. റോജയിലെ അഭിനയത്തിന്‌ തമിഴ്‌നാട്‌ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു. ബോളിവുഡില്‍ പിന്നെ മധുബാലയുടെ കാലമായി. ഇരുപതിലധികം ഹിന്ദി ഹിറ്റുകളില്‍ നായികയായി. ഹേമമാലിനിയുടെ സഹോദരന്റെ മകളായ അവര്‍, ജൂഹിചൗള, ഇഷാ ഡിയോള്‍ എന്നിവരുടെ അടുത്ത ബന്ധുകൂടിയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക