Image

ജയലളിതയായി നിത്യമേനോന്‍

Published on 05 December, 2018
  ജയലളിതയായി നിത്യമേനോന്‍


തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന അയണ്‍ ലേഡിയുടെ ഫസ്റ്റ്‌ ലുക്‌ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജയലളിതയുമായി നിത്യമേനോന്‌ അസാധാരണമായ രൂപസാദൃശ്യമാണ്‌. മുഖത്തിന്റെ സാദൃശ്യം കൂടാതെ ജയലളിത ധരിക്കാറുളളത്‌ പോലെ വെളുത്ത സാരിയും നിത്യ ധരിച്ചിട്ടുണ്ട്‌. പ്രിയദര്‍ശിനിയാണ്‌ പോസ്റ്റര്‍ പുറത്തുവിട്ടത്‌.

പുരട്‌ച്ചി തലൈവിയായി സ്‌ക്രീനിലെത്തുന്നത്‌ നിത്യമേനോനാണ്‌. പ്രിയദര്‍ശിനിയാണ്‌ ദ അയണ്‍ ലേഡി എന്ന ഈ ചിത്രത്തിന്റെ സംവിധായിക. ജയലളിത അഭിനയിച്ച ആദ്യ ചിത്രം `വെണ്‍നിറ ആടൈ' മുതല്‍ അപ്പോളൊ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള പുരട്‌ച്ചി തലൈവിയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ്‌ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

ജയലളിതയുടെ നിരവധി ചിത്രങ്ങളില്‍ അവതരിപ്പിച്ച കോടമ്പാക്കം സെറ്റിട്ട്‌ ചിത്രീകരിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ പ്രിയദര്‍ശിനി പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക