Image

റണ്‍ ഓഫ് മത്സരത്തില്‍ ലിറ്റില്‍ റോക്കിന് ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍

പി പി ചെറിയാന്‍ Published on 06 December, 2018
റണ്‍ ഓഫ് മത്സരത്തില്‍ ലിറ്റില്‍ റോക്കിന് ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍
ലിറ്റില്‍ റോക്ക് (അര്‍ക്കന്‍സാസ്): അര്‍ക്കന്‍സാസിന്റെ തലസ്ഥാന നഗരിയായ ലിറ്റില്‍ റോക്കിന് ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍.

നവംബര്‍ 6 ലെ ഇടക്കാല തിരഞ്ഞടുപ്പിനോടനുബന്ധിച്ച് നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ അമ്പത് ശതമാനം ആര്‍ക്കും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഡിസംബര്‍ 4 ചൊവ്വാഴ്ച നടന്ന റണ്‍ ഓഫില്‍ ബേക്കര്‍ കുറസ്സിനെ (64) പരാജയപ്പെടുത്തിയാണ് ഫ്രാങ്ക് സ്‌കോട്ട് (35) ചരിത്ര വിജയം നേടിയത്.

മുന്‍ ഡമോക്രാറ്റിക് ഗവര്‍ണറായിരുന്ന മൈക്ക് ബീബിയുടെ സ്‌റ്റേറ്റ് ഹൈവേ കമ്മീഷനായി പ്രവര്‍ത്തിച്ചിരുന്നു.

അര്‍ക്കന്‍സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റിയായ ലിറ്റില്‍ റോക്കില്‍ നേതൃത്വമാറ്റം വേണമെന്ന ഫ്രാങ്ക് സ്‌ക്കോട്ടിന്റെ അഭ്യര്‍ത്ഥനീയ വോട്ടര്‍മാര്‍ പിന്തുണക്കുകയായിരുന്നു.

ലിറ്റില്‍ റോക്ക് പബ്ലിക്ക് സ്‌കൂളില്‍ നിന്നും യൂണിവേഴ്‌സിറ്റി ഓഫ് അര്‍ക്കന്‍ സാസില്‍ നിന്നുമാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ഫ്രാങ്കിന്റെ കുടുംബത്തില്‍ നിന്നും ബിരുദം നേടിയ ആദ്യ അംഗമാണ് മേയര്‍, സിറ്റിയുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ബാങ്കിങ്ങ് ഉദ്യോഗസ്ഥന്‍ കൂടിയായ മേയര്‍ പറഞ്ഞു.
റണ്‍ ഓഫ് മത്സരത്തില്‍ ലിറ്റില്‍ റോക്കിന് ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍റണ്‍ ഓഫ് മത്സരത്തില്‍ ലിറ്റില്‍ റോക്കിന് ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക