Image

ഇശല്‍ മാത്തോട്ടം സംഗീത വിരുന്ന് വെള്ളിയാഴ്ച

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 06 December, 2018
ഇശല്‍ മാത്തോട്ടം സംഗീത വിരുന്ന് വെള്ളിയാഴ്ച
റാസല്‍ഖൈമ: ഇശല്‍ മാത്തോട്ടം സംഗീത വിരുന്ന് നാളെ ഡിസംബര്‍ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ റാസല്‍ ഖൈമ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. യൂ.എ.ഇ  മാത്തോട്ടം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തോളമായി നടന്ന് വരുന്ന ഓണ്‍ലൈന്‍ സംഗീത മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയും, ഫ്‌ലവേര്‍സ് ടി.വി കോമഡി ഉത്സവ ഫെയിം സിംഗര്‍ നിസാം കാലിക്കറ്റ്, സോണിയ നിസാം, സവിത മഹേഷ്, സലാം കോഴിക്കോട്, സംഗീത് സാഗര്‍ എന്നിവര്‍ നടത്തുന്ന സംഗീത സന്ധ്യയും ഉണ്ടാകും. ചടങ്ങില്‍ വ്യവസായ പ്രമുഖന്‍ അബ്ദുല്ല കോയ സാഹിബിന് ഉപഹാരം നല്‍കി ആദരിക്കും. പരിപാടിയിലേക്ക്  പ്രവേശനം സൗജന്യമായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക