Image

ഫിലഡല്‍ഫിയായില്‍ എക്യുമെനിക്കല്‍ ക്രിസ്മസ്- പുതുവത്സരാഘോഷം ഡിസംബര്‍ 8 ന്

ജീമോന്‍ ജോര്‍ജ് Published on 06 December, 2018
ഫിലഡല്‍ഫിയായില്‍ എക്യുമെനിക്കല്‍ ക്രിസ്മസ്- പുതുവത്സരാഘോഷം ഡിസംബര്‍ 8 ന്
ഫിലഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വനിയായുടെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 8 നു വൈകുന്നേരം 2.30 മുതല്‍ (George Washington High School, 10175 Bustleton Ave, Philadelfiya-PA-19116) ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ആഘോഷത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് മലങ്കര കാത്തലിക് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഫിലിപ്പോസ് മോര്‍ സ്റ്റേഫാനോസ് തിരുമേനിയാണ്.

ജിം കെന്നി (മേയര്‍, ഫിലഡല്‍ഫിയ) ബ്രയന്‍ ഫിറ്റ്‌സ് പാട്രിക് (യുഎസ് കോണ്‍ഗ്രസ്) തുടങ്ങിയവരും ഇതര സാമൂഹിക നേതാക്കന്മാരുടെ സാന്നിധ്യവും സമ്മേളന വേദിയില്‍ ഉണ്ടായിരിക്കും. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വര്‍ണ്ണ ശബളവുമായ ഘോഷയാത്രയും വിവിധ സഭകളെ പ്രതിനിധീകരിച്ച് നടത്തുന്ന ആരാധനായോഗം ക്രിസ്മസ് സന്ദേശം എന്നിവ ഉണ്ടായിരിക്കും.

പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ നടത്തുന്ന ധനശേഖരണത്തിന്റെ ചാരിറ്റി റാഫിള്‍ ടിക്കറ്റ് വിജയികളെ വേദിയില്‍ വച്ചു തിരഞ്ഞെടുക്കും. സ്മരണികയുടെ പ്രകാശനകര്‍മ്മവും തദവസരത്തില്‍ നിര്‍വ്വഹിക്കും. എക്യുമെനിക്കല്‍ ഫെലോഷിപ്പിലുള്ള ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാര്‍ന്ന ക്രിസ്തീയ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും.

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വേള്‍ഡ് പ്രയര്‍ മാര്‍ച്ച് 2 നു ശനിയാഴ്ച നടത്തും.

റവ. ഫാ. സജി മുക്കൂട്ട് (ചെയര്‍മാന്‍), റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരില്‍ (കോ. ചെയര്‍മാന്‍), റവ. ഫാ. റെനി ഏബ്രഹാം (റിലിജയസ് ആക്ടിവിറ്റീസ്), അബിന്‍ ബാബു (സെക്രട്ടറി), ഷാലു പുന്നൂസ്(ട്രഷറര്‍), ബിനു ജോസഫ് (ജോ. സെക്രട്ടറി), തോമസ് ചാണ്ടി (ജോ. ട്രഷറര്‍), ജീമോന്‍ ജോര്‍ജ് (പിആര്‍ഒ), സോബി ഇട്ടി (ചാരിറ്റി) , ജോര്‍ജ് എം. മാത്യു (സുവനീര്‍), ഷൈലാ രാജന്‍ (പ്രോഗ്രാം) , ജയാ നൈനാന്‍ (വിമന്‍സ് ഫോറം), ഗ്ലാസ് വിന്‍ മാത്യു (യൂത്ത്), രാജു ഗീവര്‍ഗീസ് (പ്രൊസിഷന്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.

വിവരങ്ങള്‍ക്ക്: www.philadelfiyaecumenical.org
ഫിലഡല്‍ഫിയായില്‍ എക്യുമെനിക്കല്‍ ക്രിസ്മസ്- പുതുവത്സരാഘോഷം ഡിസംബര്‍ 8 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക