Image

അശുദ്ധമല്ല ആര്‍ത്തവം; വനിതകളെ സംഘടിപ്പിച്ച് 'സധൈര്യം മുന്നോട്ട്'

Published on 06 December, 2018
അശുദ്ധമല്ല ആര്‍ത്തവം; വനിതകളെ സംഘടിപ്പിച്ച് 'സധൈര്യം മുന്നോട്ട്'


ഡിസംബര്‍ പത്ത് മനുഷ്യാവകാശ ദിനത്തില്‍ വ്യത്യസ്തമായ സാംസ്കാരി പരിപാടിയൊരുക്കാന്‍ കേരളാ സര്‍ക്കാര്‍. ആര്‍ത്തവം അശുദ്ധമല്ലെന്നും പൗരാവകാശം സംരക്ഷിക്കണമെന്നുമുള്ള സന്ദേശവുായിട്ട് സധൈര്യം മുന്നോട്ട് എന്ന പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്നു. ആയിര കണക്കിന് വനിതകളെ സംഘടിപ്പിച്ചാണ് പരിപാടി ഒരുക്കു്നനത്. ഡിസംബര്‍ പത്തിന് പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 
ഡിസംബര്‍ പത്ത് മുതല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ നീളുന്ന വിപലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ശബരിമല വിഷയത്തില്‍ പ്രതിലോമകരമായ ചിന്തകള്‍ സമൂഹത്തില്‍ കടന്നു കൂടുന്നതിനെതിരെ നവോത്ഥാന സദസുകള്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമാണ് സധൈര്യം മുന്നോട്ട് എന്ന പരിപാടി. ആര്‍ത്തവം സംബന്ധിച്ച വികലമായ ചിന്താഗതികള്‍ സമൂഹത്തിന്‍റെ താഴേ തട്ടില്‍ നിന്നു തന്നെ തുടച്ചു നീക്കുക എന്ന ഉദ്ദേശമാണ് ഈ പരിപാടികള്‍ക്കുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക