Image

പോലീസുകാരന്‍ കൊല്ലപ്പെട്ട കലാപത്തിലും പോലീസ് തേടുന്നത് പശുവിന്‍റെ ഘാതകരെ

Published on 06 December, 2018
പോലീസുകാരന്‍ കൊല്ലപ്പെട്ട കലാപത്തിലും പോലീസ് തേടുന്നത് പശുവിന്‍റെ ഘാതകരെ

ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കലാപം നടന്നപ്പോഴും ഉത്തര്‍പ്രദേശ് പോലീസ് തേടുന്നത് പശുവിന്‍റെ ഘാതകരെ. കഴിഞ്ഞ ദിവസം നടന്ന ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കലാപത്തിനെക്കുറിച്ച് ചോദിക്കുമ്പോഴാണ് വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ഐ.ജി രാംകുമാര്‍ രംഗത്ത് വന്നത്. കലാപത്തിന് കാരണമായ പശുഹത്യ ആര് നടത്തി എന്നതാണ് പ്രശ്നമെന്നാണ് രാംകുമാര്‍ പ്രതികരിച്ചത്. കലാപത്തില്‍ ദാദ്രികലാപം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനും മറ്റൊരാളും കൊല്ലപ്പെട്ടിരുന്നു. പശുക്കളുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ പോലീസ് എയ്ഡ് പോസ്റ്റ് അക്രമിച്ചപ്പോഴാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്. 
ഇതിനിടെ കലാപത്തിന് കാരണക്കാരനായ യോഗേഷ് രാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘപരിവാര്‍ സംഘടനയായ ബജ്റംഗദള്‍ നേതാവാണ് യോഗേഷ് രാജ്. വനമേഖലയില്‍ പശുക്കളുടെ ജഡം കണ്ടെത്തിയെന്ന് ആദ്യം പരാതി ഉന്നയിച്ചത് ഇയാളായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക