Image

ഓര്‍മസ്പര്‍ശം കൈരളിടിവിയില്‍ 25 എപ്പിസോഡുകള്‍ പിന്നിട്ടു

Published on 06 December, 2018
ഓര്‍മസ്പര്‍ശം കൈരളിടിവിയില്‍ 25 എപ്പിസോഡുകള്‍ പിന്നിട്ടു
പ്രവാസി മലയാളികള്‍ക്ക് പ്രിയങ്കരമായ സംഗീത പരിപാടി ഓര്‍ മസ്പര്‍ശത്തിന്റെ 25 മത് എപ്പിസോഡ് പിന്നിടുകയാണ് നിങ്ങളുടെ കൈരളിടിവിയില്‍ .കൈരളിടിവി യൂ എസ് എ യുടെ െ്രെടസ്‌റ്റേറ്റു ബ്യൂറോ ചീഫ് ബിനുതോമസ് പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്ന ഈ സംഗീത പരിപാടിയില്‍ നിരവധി ഗായകര്‍ അവരുടെ ശബ്ദത്തില്‍ പ്രിയ പ്രേക്ഷകര്‍ക്കു വേണ്ടി ഗാനങ്ങള്‍ ആലപിച്ചു .ഗാനാസ്വാദനം അത് ആല്‍മാവില്‍ അലിവുള്ളവന് കിട്ടുന്ന വരപ്രസാദമാണ് , മനസിന്റെ അടിത്തട്ടില്‍ നുരയിടുന്ന ചില പാട്ടുകള്‍ ഒന്ന് പാടി കേള്‍കാന്‍ ആഗ്രിഹച്ച പാട്ടുകള്‍ ഓര്‍മസ്പര്‍ശത്തിലൂടെ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് .ദുഃഖത്തിന്റെ കൈപ്പുനീരിനെ പോലും അമൃതാക്കി മാറ്റുന്ന എത്രൊയോ ഗാനങ്ങള്‍ നമ്മുക്കായി ഓര്മസ്പര്ശത്തിന്റെ മുന്തിരി പാത്രത്തില്‍ നിന്ന് നമുക്കു ലഭിച്ചു.

സംഗീതം ഒരു സ്വാന്തനമായി മാറുന്ന കാഴ്ചയാണ് ഓര്മസ്പര്ശത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രേക്ഷകര്‍ക്കു അനുഭവപ്പെടുന്നത് .പ്രണയവും വിരഹവും ഗാനത്തിലൂടെ ഓര്‍ത്തെടുക്കാന്‍ മലയാളികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക .മലയാള ഗാന ശാഖയിലെ ഒരു പിടി നല്ല ഗാനങ്ങള്‍ ഓര്മസ്പര്ശത്തിലൂടെ നമ്മുടെ പ്രിയ ഗായകര്‍ നമ്മുക്കായി പാടുന്ന വേദിയാണ് ഓര്മസ്പര്‍ശം .തേന്‍ മഴയായി മലയാളികള്‍ക്ക് മുന്നില്‍ പെയ്തിറങ്ങുന്ന പാട്ടിന്റെ പ്രളയ കാലമാണ് ഓര്മസ്പര്‍ശം .ഓര്‍ത്തെടുക്കാന്‍ കഴിയുന്ന എത്രയോ പാട്ടുകള്‍ അതിനെ സ്പര്‍ശിച്ചു കടന്നു പോകുന്ന ഈ പരിപാടിയില്‍ പ്രിയ അമേരിക്കന്‍ മലയാളി ഗായകരെ ,അവതാരകരെ ഞങ്ങള്‍ ലോകമെങ്ങുമുള്ള സംഗീത ആസ്വാദകര്‍ക്കു നിങ്ങളെ പരിചയപ്പെടാന്‍ അവസരം ഒരുക്കുന്ന ഈ പരിപാടിയില്‍ എല്ലാര്ക്കും അവസരം ഒരുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. 25 എപ്പിസോഡ് പിന്നിടുന്ന ഈ പരിപാടിയുടെ രണ്ടാം സീസണ്‍ ചിക്കാഗോയില്‍ നിന്ന് ഉടന്‍ ആരഭിക്കുന്നു . കൈരളിടി വിയുടെ പ്രോഗ്രാമുകള്‍ക്ക് പരസ്യം നല്‍കി സഹായിച്ചവരോടും പ്രിയ പ്രേഷകരോടുമുള്ള നന്ദിയും സ്‌നേഹവും ഞങ്ങള്‍ സമര്‍പ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു തോമസ് 516 322 3919 റോയ് മുളകുന്നം 847 363 0050
ഓര്‍മസ്പര്‍ശം കൈരളിടിവിയില്‍ 25 എപ്പിസോഡുകള്‍ പിന്നിട്ടുഓര്‍മസ്പര്‍ശം കൈരളിടിവിയില്‍ 25 എപ്പിസോഡുകള്‍ പിന്നിട്ടുഓര്‍മസ്പര്‍ശം കൈരളിടിവിയില്‍ 25 എപ്പിസോഡുകള്‍ പിന്നിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക