ടൊറോന്റോ : കാനഡയിലെ മക് മാസ്റ്റര്‍ യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസ്സറായിരുന്ന ഡോ. ജോണ്‍ ജി അറപ്പുര (99 ) നവംബര്‍ 30 ന് ഹാമില്‍ട്ടണില്‍ നിര്യാതനായി. സംസ്കാരം ഡിസംബര്‍ 2 ന് നടന്നു. അദ്ദേഹം പരേതനായ അടൂര്‍ അറപ്പുരയില്‍ ഗീവര്‍ഗീസ് കത്തനാരുടെ മകനാണ് .സഹധര്‍മ്മിണി പരേതയായ പ്രോത്തിമ അറപ്പുര. മകന് ഡോ. ദോനു ഇന്‍ഡിയാനയിലെ പേര്‍ഡ്യു യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ്. മേപ്രാല്‍ പൂതിയോട്ടു കുടുംബാംഗമായ മോനയാണ് മരുമകള്‍.
ലോകമെമ്പാടും അറിയപ്പെടുന്ന ഫിലോസഫറും എഴുത്തുകാരനുമായിരുന്നു പരേതന്. ഇന്ത്യയിലും നോര്‍ത്ത് അമേരിക്കയുമായി നിരവധി യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അദ്ദേഹം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .