Image

രാജസ്ഥാന്‍, തെലങ്കാന വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു

Published on 07 December, 2018
രാജസ്ഥാന്‍, തെലങ്കാന വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു
ന്യൂദല്‍ഹി: രാജസ്ഥാന്‍ , തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു. തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കും രാജസ്ഥാനിലെ 199 മണ്ഡലങ്ങളിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

തെലുങ്കാനയില്‍ രാവിലെ ഏഴുമണിക്കും രാജസ്ഥാനില്‍ എട്ടുമണിക്കുമാണ്‌ വോട്ടെടുപ്പ്‌ തുടങ്ങിയത്‌. തെലുങ്കാനയിലെ കോണ്‍ഗ്രസ്‌ -തെലുങ്കുദേശം പാര്‍ട്ടിയുടെ വിശാല സഖ്യവും തെലങ്കാന രാഷ്ട്രസമിതിയും തമ്മിലാണ്‌ പ്രധാന മത്സരം.


രാജസ്ഥാനില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുമാണ്‌ പ്രധാനമത്സരം. രാജസ്ഥാനിലെ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ മാറ്റി വെച്ചിട്ടുണ്ട്‌. രാജസ്ഥാനില്‍ കഴിഞ്ഞതവണ 163 സീറ്റുകളുമായി ബി.ജെ.പിയാണ്‌ അധികാരത്തിലെത്തിയത്‌. കോണ്‍ഗ്രസിന്‌ 21 സീറ്റായിരുന്നു.

തെലങ്കാനയില്‍ ടി.ആര്‍.എസ്‌. 63 സീറ്റ്‌ നേടി ആദ്യ സര്‍ക്കാര്‍ രൂപീകരിച്ചത്‌. അന്ന കോണ്‍ഗ്രസിന്‌ 21 സീറ്റും ടി.ഡി.പി.ക്ക്‌ 15 സീറ്റുമായിരുന്നു. കാലാവധി കഴിയുന്നതിന്‌ മുമ്പ്‌ തന്നെ നിയമ സഭ പിരിച്ച്‌ വിട്ടാണ്‌ തെലങ്കാന തെരഞ്ഞെടുപ്പ്‌ നേരിടുന്നത്‌.

4.74 കോടി ആളുകള്‍ക്കാണ്‌ രാജസ്ഥാനില്‍ സമ്മതിദാനവകാശമുള്ളത്‌. തെലങ്കാനയില്‍ 2.8 കോടി പേര്‍ക്കാണ്‌ സമ്മതിദാനവകാശം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക