Image

യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം

ജോര്‍ജ് ജോണ്‍ Published on 07 December, 2018
യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
ലക്‌സംബര്‍ഗ്: പൊതുഗതാഗതം സൗജന്യമാക്കുന്ന ആദ്യ രാജ്യമായി ലക്‌സംബര്‍ഗ്. 
ട്രെയിന്‍, ബസ് എന്നിവയടക്കം മുഴുവന്‍ പൊതുഗതാഗത സംവിധാനങ്ങളും സൗജന്യമാക്കാനാണ് ഈ യൂറോപ്യന്‍ രാജ്യത്തിന്റെ തീരുമാനം.  

സാവിയര്‍ ബെറ്റല്‍ എന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയാണ് രണ്ടാം 
തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റത്. തലസ്ഥാനമായ ലക്‌സംബര്‍ഗ് സിറ്റിയിലെ കടുത്ത ഗതാഗത തടസ്സം ലഘൂകരിക്കാനുംകൂടിയാണ് പുതിയ പരിഷ്‌കരണം കൊണ്ടുവന്നത്.

ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ലക്‌സംബര്‍ഗ്. രണ്ട് ലക്ഷത്തിലേറെ പേര്‍ ഓരോ ദിവസവും തൊഴില്‍ ആവശ്യാര്‍ഥം അയല്‍ രാജ്യങ്ങളില്‍നിന്ന് ഇവിടെയെത്തുന്നതായാണ് കണക്ക്. 

യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക