Image

പ്രീയങ്ക ചോപ്ര നിക്കിനെ പറ്റിച്ചു. വിവാഹം കഴിച്ചത് ചതിയിലൂടെ; വിവാദമായി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്

Published on 07 December, 2018
പ്രീയങ്ക ചോപ്ര നിക്കിനെ പറ്റിച്ചു. വിവാഹം കഴിച്ചത് ചതിയിലൂടെ; വിവാദമായി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്

ഇന്ത്യന്‍ താര സുന്ദരി പ്രീയങ്കാ ചോപ്രയ്ക്കെതിരെ വന്‍ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള പ്രമുഖ മാധ്യമം. ഹോളിവുഡിലെ പ്രശസ്ത ഗായകന്‍ നിക് ജൊനാസിനെ പ്രീയങ്ക വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടാണ് അമേരിക്കന്‍ മാധ്യമത്തിന്‍റെ വിവാദ ആരോപണങ്ങള്‍. പ്രീയങ്ക അഴിമതിക്കാരിയും വഞ്ചകിയുമാണെന്ന് പറയുന്ന റിപ്പോര്‍ട്ട് ഗ്ലോബല്‍ സ്കാം ആര്‍ട്ടിസ്റ്റ് എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. നിക്കിനെ പ്രീയങ്ക വിവാഹം കഴിച്ചത് ചതിയില്‍ പെടുത്തിയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 
എന്നാല്‍ വിവാദത്തോട് പ്രതികരിക്കാനില്ലെന്നാണ് പ്രീയങ്കയുടെ പ്രതികരണം. എന്നാല്‍ നിക്കിന്‍റെ സഹദോരന്‍ ലേഖനത്തെ എതിര്‍ത്ത് ട്വിറ്റര്‍ പ്രതികരിച്ചു. ഇത്തരം മോശം വാക്കുകള്‍ എഴുതുന്നത് ലജ്ജാകരമെന്നാണ് നിക്കിന്‍റെ സഹോദരന്‍റെ പ്രതികരണം. പ്രീയങ്കയും നിക്കും മനോഹരമായ പ്രണയത്തിലാണെന്നും നിക്കിന്‍റെ സഹോദരന്‍ പറയുന്നു. 
ബോളിവുഡില്‍ നിന്നും നിരവധിപ്പേര്‍ വിവാദത്തോട് പ്രീയങ്കയ്ക്കൊപ്പം നിന്ന് പ്രതികരിച്ചു. സോനം കപൂര്‍, അര്‍ജ്ജുന്‍ കപൂര്‍, സ്വര ഭാസ്കര്‍ എന്നിവര്‍ ലേഖനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. വംശീയ അധിക്ഷേപമാണ് പ്രീയങ്കയ്ക്കെതിരെ നടക്കുന്നതെന്നാണ് ബോളിവുഡിന്‍റെ പ്രതികരണം. 
ന്യൂയോര്‍ക്കില്‍ വെച്ച് ഒരു വര്‍ഷം മുമ്പാണ് നിക്കും പ്രീയങ്കയും പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും വൈകാതെ വിവാഹം കഴിച്ചു. ഇന്ത്യയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക