Image

വാവര്‍പള്ളിയില്‍ വനിതകളെ കയറ്റാന്‍ പദ്ധിതിയിട്ടെന്ന് ഹിന്ദു മക്കള്‍ കക്ഷി

Published on 07 December, 2018
വാവര്‍പള്ളിയില്‍ വനിതകളെ കയറ്റാന്‍ പദ്ധിതിയിട്ടെന്ന് ഹിന്ദു മക്കള്‍ കക്ഷി

ആക്ടിവിസ്റ്റായ രഹ്നാ ഫാത്തിമയെ പോലീസ് സംരക്ഷണത്തില്‍ ശബരിമലയില്‍ കൊണ്ടു വന്ന ദിവസം ഇതിനെതിരെ പ്രതികരിക്കാന്‍ വാവര്‍പള്ളില്‍ നാല്പത് സ്ത്രീകളെ കയറ്റി പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത്. തമിഴ്നാട്ടില്‍ തീവ്ര ഹിന്ദു നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ഹിന്ദു മക്കള്‍ കക്ഷി. എന്നാല്‍ പിന്നീട് ഈ തീരുമാനം ഉപേക്ഷിച്ചെന്നും അര്‍ജ്ജുന്‍ സമ്പത്ത് പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തുന്നു. 
തമിഴ്നാട്ടിലെ ചില ഹിന്ദു സംഘടനകള്‍ വാവരുപള്ളിയിലേക്ക് സ്ത്രീകളെ അയക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് കാട്ടി എഡിജിപി അനില്‍കാന്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് ഹിന്ദു മക്കള്‍ കക്ഷിയെ ഉദ്ദേശിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 
1993ലാണ് തീവ്രസ്വഭാവത്തോടെ ഹിന്ദുമക്കള്‍ കക്ഷി രൂപീകരിക്കുന്നത്. വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ അര്‍ജുന്‍ സമ്പത്തിനെതിരെ തമിഴ്നാട് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെയാണ് ഹിന്ദുമക്കള്‍ കക്ഷിനിലപാട് എടുക്കുന്നത്. ഡിസംബര്‍ 16ന് കരുണാനിധിയുടെ പ്രതിമ ഉദ്ഘാടനം ചെയ്യാന്‍ പിണറായി വിജയന്‍ തമിഴ്നാട്ടില്‍ എത്തുമ്പോള്‍ വന്‍ പ്രതിഷേധം ഹിന്ദുമക്കള്‍ കക്ഷി പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക