Image

ബുലന്ദ്ഷഹറിലുണ്ടായ സംഘര്‍ഷവും ആക്രമങ്ങളും തികച്ചും 'ആകസ്മിക' സംഭവമെന്ന് യോഗി ആദിത്യനാഥ്

Published on 07 December, 2018
ബുലന്ദ്ഷഹറിലുണ്ടായ സംഘര്‍ഷവും ആക്രമങ്ങളും തികച്ചും 'ആകസ്മിക' സംഭവമെന്ന്  യോഗി ആദിത്യനാഥ്

ബുലന്ദ്ഷഹറിലുണ്ടായ സംഘര്‍ഷവും ആക്രമങ്ങളും തികച്ചും 'ആകസ്മിക' സംഭവമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവം നടന്ന് നാലാം ദിവസമാണ് വിഷയത്തില്‍ മുഖ്യമന്ത്രി ആദ്യ പ്രതികരണം നല്‍കുന്നത്.

ന്യൂഡല്‍ഹിയില്‍ ഒരു പ്രമുഖ ഹിന്ദി മാധ്യമം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ ആണ് യോഗി ആദിത്യനാഥ് ഇപ്രകാരം പറഞ്ഞത്. കൂടാതെ, പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതിന് പിറ്റേദിവസം നടത്തിയ അടിയന്തര യോഗത്തിന് ശേഷം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക