Image

ബിജെപിയെ പിന്തള്ളി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കുതിപ്പ്.. 112 സീറ്റുമായി മുന്നിലെത്തുമെന്ന് ന്യൂസ് എക്‌സ്

Published on 07 December, 2018
ബിജെപിയെ പിന്തള്ളി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കുതിപ്പ്.. 112 സീറ്റുമായി മുന്നിലെത്തുമെന്ന് ന്യൂസ് എക്‌സ്

മധ്യപ്രദേശില്‍ തൂക്ക് സഭ പ്രവചിച്ച്‌ ന്യൂസ് എക്‌സ്- നേതാ എക്‌സിറ്റ് പോള്‍ ഫലം. ടൈംസ് നൗ മധ്യപ്രദേശില്‍ ബിജെപിക്ക് 126 സീറ്റുകളുമായി് വിജയം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ ടുഡേ കോണ്‍ഗ്രസിനോ ബിജെപിക്കോ വിജയം പ്രവചിച്ചിട്ടില്ല. പകരം ബിജെപി 102 മുതല്‍ 120 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നാണ് പ്രവചനം.

ന്യൂസ് എക്‌സ്- നേതാ എക്‌സിറ്റ് പോള്‍ ഫലം പ്രകാരം കോണ്‍ഗ്രസിനാണ് മധ്യപ്രദേശില്‍ മുന്‍തൂക്കം. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 112 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ബിജെപിക്ക് 106 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിക്കുകയുളളൂ. ബിഎസ്പി അടക്കം മറ്റുളള കക്ഷികള്‍ 12 സീറ്റിലൊതുങ്ങും. 165 സീറ്റുകളില്‍ നിന്നാണ് 106ലേക്ക് ബിജെപി താഴെ പോവുക. അതേസമയം 58 സീറ്റുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ കോണ്‍ഗ്രസ് 112 സീറ്റുകളുമായി വന്‍ കുതിപ്പ് തന്നെ നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക