Image

യുവതിയുടെ കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി, ഹോട്ടലിനെതിരെ 707 കോടിയുടെ മാനനഷ്ട കേസ്

Published on 07 December, 2018
യുവതിയുടെ കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി, ഹോട്ടലിനെതിരെ 707 കോടിയുടെ മാനനഷ്ട കേസ്
യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടനെതിരെ 100 മില്യന്‍ ഡോളര്‍ (ഏകദേശം 707 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവതി കോടതിയെ സമീപിച്ചു. ഹോട്ടലില്‍ താമസിക്കവെ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറ 
വച്ചു പകര്‍ത്തിയെന്ന ഗുരുതരമായ ആരോപണമാണു യുവതി ഉന്നയിച്ചത്. പോണ്‍ സൈറ്റുകളില്‍ പേരടക്കം പരാമര്‍ശിച്ച് വിഡിയോ ദൃശ്യം അപ്‌ലോഡ് ചെയ്തതോടെയാണു പരാതിയുമായി യുവതി രംഗത്തെത്തിയത്.

ഇത്തരമൊരു നടപടിയിലൂടെ തനിക്ക് മാനസികമായും അല്ലാതെയും പ്രശ്‌നങ്ങളുണ്ടായതായി യുവതി പരാതിയിലുന്നയിക്കുന്നു. ചികില്‍സാ ചെലവുള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ടാണു യുവതിയുടെ കേസ്. 

അല്‍ബനിയിലെ ഹാംടണ്‍ ഇന്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ 2015 ജൂലൈയില്‍ താമസിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. നിയമബിരുദം സ്വന്തമാക്കിയശേഷം ഒരു പരീക്ഷയെഴുതുന്നതിനായി അല്‍ബനിയിലെത്തിയതായിരുന്നു യുവതി. പൂര്‍ണ നഗ്‌നയായി യുവതി കുളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണു യുവതി ഇക്കാര്യം അറിഞ്ഞത്. പോണ്‍ സൈറ്റിലെ ലിങ്കുള്‍പ്പെടെയുള്ള ഇ മെയില്‍ ലഭിച്ചതോടെയാണു യുവതിക്ക് സംഭവം മനസ്സിലായത്. ഭീഷണി ഈമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചെങ്കിലും ഇതൊന്നും കാര്യമാക്കാതിരുന്നതോടെ ദൃശ്യങ്ങള്‍ കൂടുതല്‍ സൈറ്റുകളില്‍ വ്യാപിക്കുകയായിരുന്നു. യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇമെയില്‍ വിലാസത്തില്‍നിന്ന് ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ലഭിക്കുകയും ചെയ്തു. മറ്റു പലരുടെയും ദൃശ്യങ്ങള്‍ സമാനമായ രീതിയില്‍ പകര്‍ത്തിയതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം 
തങ്ങളുടെ അതിഥികളുടെ സുരക്ഷയ്ക്കാണു മുഖ്യപ്രാധാന്യം നല്‍കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക