Image

അമേരിക്കയിലെ യാക്കോബായ അതി ഭദ്രാസനം ദുരിതാശ്വാസനിധിയിലേക്ക് 50,000 ഡോളര്‍ നല്‍കി

Published on 07 December, 2018
അമേരിക്കയിലെ യാക്കോബായ അതി ഭദ്രാസനം  ദുരിതാശ്വാസനിധിയിലേക്ക് 50,000 ഡോളര്‍ നല്‍കി
തിരുവനന്തപുരം: അമേരിക്കയില്‍ നിന്നുള്ള യാക്കോബായ സഭാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായി 50,000 ഡോളര്‍ നല്‍കി.

ആര്‍ച്ച ബിഷപ്പ് എല്‍ദോ മാര്‍ തീത്തോസ്, ആര്‍ച്ചു ഡയോസിസന്‍ കൗണ്‍സില്‍ മെമ്പര്‍ ജോയ് ഇട്ടന്‍, ബിനോയ് വര്‍ഗീസ് എന്നിവരാണ് സഭയ്ക്ക് വേണ്ടി സംഭാവന കൈമാറിയത്.

ഇതിനു പുറമെ സര്‍ക്കാരിന്റെ ഭവന പദ്ധതിയിലും സഭ പങ്കാളിയാകുന്നുണ്ട് വിവിധ സഭകള്‍ പ്രളയത്തില്‍ പണം പിരിച്ചതില്‍ ആദ്യം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് മലങ്കര യാക്കോബായ സഭയാണ്.
അമേരിക്കയിലെ യാക്കോബായ അതി ഭദ്രാസനം  ദുരിതാശ്വാസനിധിയിലേക്ക് 50,000 ഡോളര്‍ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക