Image

ബ്രദര്‍ എല്‍. സാം അനുസ്മരണ സമ്മേളനം ഷിക്കാഗോയില്‍ നടന്നു

കുര്യന്‍ ഫിലിപ്പ് Published on 07 December, 2018
ബ്രദര്‍ എല്‍. സാം അനുസ്മരണ സമ്മേളനം ഷിക്കാഗോയില്‍ നടന്നു
ഷിക്കാഗോ: പ്രശസ്ത ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനു മായിരുന്ന ബ്രദര്‍ എല്‍. സാംമിന്റെ നിര്യാണത്തില്‍ ഷിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ഡിസംബര്‍ 5 ന് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കെ. എം. ഈപ്പന്റെ വസതിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. അലക്‌സ് കോശി അധ്യക്ഷനായിരുന്നു.

ഡോ. റവ. സജി കെ. ലൂക്കോസ് പരേതന്റെ ബഹുമുഖ പ്രതിഭകളെ അനുസ്മരിച്ച് സംസാരിക്കുകയും, സന്തപ്ത കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കുര്യന്‍ ഫിലിപ്പ്, കെ. ഓ. ജോസ്, ഫിലിപ്പ് മാത്യു, സിസ്റ്റര്‍ മോനി ലൂക്കോസ് , കെ. എം. ഈപ്പന്‍, ഡോണ്‍ കുരുവിള എന്നിവര്‍ അനുശോചനം അറിയിച്ചു.

കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജോയിന്റ് സെക്രട്ടറിയായി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ബ്രദര്‍ എല്‍. സാം െ്രെകസ്തവ സാഹിത്യ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഐസിപിഎഫ്, ഗുഡ്‌ന്യൂസ് വാരിക, ശാലേം ഗ്രിക്ട് സൊസൈറ്റി , അസംബ്ലിസ് ഓഫ് ഗോഡ് സഭ എന്നീ രംഗങ്ങളിലെല്ലാം ശക്തമായ നേതൃത്വം നല്‍കിയ പരേതന്റെ ഗണ്യമായ സംഭാവനകള്‍ പുത്തന്‍ തലമുറകള്‍ക്ക് പ്രചോദനമായിരുന്നുവെന്ന് യോഗം വിലയിരുത്തി.
Join WhatsApp News
Ninan Mathulla 2018-12-07 22:16:02
He translated my book 'Metamorphosis of an Atheist- A life Journey to the Truth' into Malayalam for OM Books. The translation came out very beautiful as it kept the spirit of the original book. May God give peace and courage to family and dear ones.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക