Image

സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 5 ന്

രാജന്‍ വാഴപ്പള്ളില്‍ Published on 07 December, 2018
സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 5 ന്
ന്യൂയോര്‍ക്ക്: കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷം 2019 ജനുവരി 5 ന് ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ ഗ്ലെന്‍ ഓക്ക് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ക്യൂന്‍സ്, ലോങ്ങ് ഐലന്റ്, ബ്രൂക്ക് ലിന്‍ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍. വെരി. റവ. പൗലൂസ് ആദായി കോര്‍ എപ്പിസ്‌കോപ്പാ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന സണ്‍ഡേസ്കൂള്‍ ഡയറക്ടര്‍ ഫാ. ഗ്രിഗറി വര്‍ഗീസ് ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കും.

ക്വയര്‍ ലീഡര്‍ ജോസഫ് പാപ്പന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഗായക സംഘം കാരള്‍ ഗീതങ്ങള്‍ ആലപിക്കും. വിവിധ കലാപരിപാടികള്‍ ഇടവകകളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കും. പരിപാടിയുടെ വിജയത്തിന് ഏവരുടേയും സാന്നിദ്ധ്യവും, പ്രാര്‍ത്ഥനയും ഉണ്ടാകണമെന്ന് സെക്രട്ടറി തോമസ് വര്‍ഗീസ് അറിയിക്കുന്നു.

വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ഫാ. ജോണ്‍ തോമസ് : 516 996 4887, സെക്രട്ടറി തോമസ് വര്‍ഗീസ് : 917 731 7493, ട്രഷറാര്‍ ഫിലിപ്പോസ് സാമുവേല്‍ :516 312 2902.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക