Image

വില്യം പി. ബറിനെ അറ്റോര്‍ണി ജനറലായി നോമിനേറ്റ് ചെയ്തു

Published on 07 December, 2018
വില്യം പി. ബറിനെ  അറ്റോര്‍ണി ജനറലായി നോമിനേറ്റ് ചെയ്തു
വാഷിംഗ്ടണ്‍, ഡി.സി: അറ്റോര്‍ണി ജനറലായി വില്യം പി. ബറിനെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് നോമിനേറ്റ് ചെയ്തു. പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ കാലത്ത് (1991-93) ബര്‍ അറ്റോര്‍ണി ജനറലായിരുന്നു.

ജെഫ് സെഷന്‍സിനെ പുറത്താക്കിയ ഒഴിവില്‍ ആക്റ്റിംഗ് അറ്റൊര്‍ണി ജനറല്‍ ആയി മാത്യു വിറ്റേക്കറിനെട്രമ്പ് നിയമിച്ചിരുന്നു.

വിറ്റേക്കറിനെപ്പോലെ തന്നെ പ്രസിഡന്റിന്റെ അധികാരത്തിന്റെ വക്താവാണു ബറും. അതു പോലെ റോബര്‍ട്ട് മുളറൂടെ റഷ്യന്‍ ഇടപെടല്‍ അന്വേഷണത്തോട് കാര്യമായ അനുഭാവമില്ല താനും. സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെപ്രൈവറ്റ് ഈമെയില്‍ സേര്‍വര്‍ ഉപയോഗിച്ചതിനു ഹിലരി ക്ലിന്റനെതിരെഅന്വേഷണം വേണമെന്ന പ്രസിഡന്റിന്റെ നിലപാടിനോടും യോജിപ്പാണ്.

സ്ഥാനമൊഴിഞ്ഞ ശേഷം വെറൈസന്റെയും മറ്റും അറ്റോര്‍ണിയായി ബര്‍ പ്രവര്‍ത്തിച്ചു. ബുഷ് സീനിയറിന്റെ കാലത്ത് ഒട്ടേറെ കുറ്റവാളികള്‍ക്ക് മാപ്പ് നല്കിയതില്‍ ബറിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ബറിന്റെ നിയമനം സെനറ്റ് അംഗീകരിക്കുമെന്നു റിപ്പബ്ലിക്കന്‍ നേതാക്കള്‍ പറയുന്നു.

ഇതേ സമയ്ം വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തു നിന്നു ജനറല്‍ ജോണ്‍ കെല്ലി വൈകാതെ രാജി വച്ചേക്കും. ട്രമ്പും കെല്ലിയും പരസ്പരം മിണ്ടുക പോലും ചെയ്യാത്ത അവസ്ഥയാണത്രെ. കെല്ലിക്കു പകരം വൈസ് പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് നിക്ക് അയേഴ്‌സ്‌നെ പരിഗനിക്കുന്നു. പ്രസിഡന്റിന്റെ പുത്രി ഇവാങ്കയും ഭര്‍ത്താവ് ജാരെദ് കുഷ്ണറും അയേഴ്‌സിനെ പിന്തുണക്കുന്നുണ്ട്.
Join WhatsApp News
Anthappan 2018-12-08 09:15:00
America knows Trump and Rex Tillerson.  Tillerson was the CEO of the International company Exxon and a disciplined person who always followed rule of law. A person with an educated mind would never respond the way Trump responded when he made the following comment about his former dump boss, "So often, the President would say here's what I want to do and here's how I want to do it and I would have to say to him, Mr. President I understand what you want to do but you can't do it that way. It violates the law."
He added more to it by saying that Trump never reads the briefing made by the intelligent community and take appropriate action. He always wanted to follow his hunch.  

Many qualified people stayed with Trump, not to support this crooked president, but to protect this great nation from the danger Trump would drag into.  He fired many of them and General Kelly is getting ready to get out.   Trump is like Ali Baba and forty thieves. (The main moral lesson that can be learned from 'Ali Baba and the Forty Thieves' is to never let greed take over your life)  Here thirty six of his stooges have been indicted  and waiting for  Trump and the rest of his greedy people to be indicted including Paul Manafort and Michel Cohen .  

I feel sorry for many Malayalees who never think  prudently and sing Hallelujah for their Ali Baba who claims that he would make America  Great again.   It is time for all the traitors  to pack up things and get ready to move to Russia where you can find solace like Edward Snowden, Wiki Leaks.  But the big arm of justice will follow you.
Tom abraham 2018-12-08 07:36:38

Making America Great. Tillerson gets his Christmas gift " Dumb as a Rock " comment from President.  Berry gets New year gift. Recalled to greater Justice !!


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക