Image

ഡാന്റ്റിനോംഗ് ആര്‍ട്ട്‌സ് ക്ലബ്ബിന്റെ വിപുലമായ ക്രിസ്തുമസ് പുതുവല്‍സര ആഘോഷം.

ജോസ് ജോര്‍ജ് Published on 07 December, 2018
ഡാന്റ്റിനോംഗ് ആര്‍ട്ട്‌സ് ക്ലബ്ബിന്റെ വിപുലമായ ക്രിസ്തുമസ് പുതുവല്‍സര ആഘോഷം.
മെല്‍ബണ്‍: മെല്‍ബണില്‍ പ്രവര്‍ത്തിക്കുന്ന  'ഡാണ്ടിനോങ് ആര്‍ട്‌സ് ക്ലബ്ബിന്റെ ' (DAC) എല്ലാവര്‍ഷവും നടത്തിവരാറുള്ള  ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഈ ഡിസംബര്‍ 22 തീയതി ശനിയാഴ്ച ഡാണ്ടിനോങ്ങിലെ മെന്‍സീസ് ഹാളില്‍ വച്ച് വൈകിട്ട് 6 : 30 മുതല്‍ 10 :30 വരെ   വളരെ  വിപുലമായി നടക്കും. വിവിധ കലാപരിപാടികളും, ഗാനമേള, കുട്ടികള്‍ക്കു വേണ്ടിയുള്ള ഫേസ്പായ്റ്റിംഗ്, കരോള്‍ ഗാനാലാപനം തുടര്‍ന്ന് ' ഡിന്നര്‍ വിത്ത് സാന്റാക്ലോസ്' എന്ന  വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ ക്രിസ്മസ് ആഘോഷങ്ങളില്‍ വളരെ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍
dacdandenong@gmail.com  എന്ന ഇമെയില്‍ അഡ്രസ്സ് വഴിയോ Arts Club Dandenong എന്ന ഫേസ്ബൂക് പ്രൊഫൈല്‍ വഴിയോ സംഘാടകരെ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക