Image

ബിജെപി തന്‍റെ പേര് ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്ന് ഷാജി കൈലാസ്

Published on 08 December, 2018
ബിജെപി തന്‍റെ പേര് ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്ന് ഷാജി കൈലാസ്

ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍  ബിജെപി ഐ.ടി സെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ തന്‍റെ പേര് ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തിയെന്ന് ഷാജി കൈലാസ്.  തന്‍റെയും ഭാര്യയുടെയും പേര് അനുവാദമില്ലാതെ ഉപയോഗിക്കുകയായിരുന്നു. ഈ പ്രസ്താവനയും അതിലെ രാഷ്ട്രീയവും തങ്ങളുടേതല്ല. എന്നിട്ടും അനുവാദമില്ലാതെ പേര് ഉപയോഗിച്ചു. ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസ് പ്രതികരിച്ചത്. 
നിലവില്‍ സിനിമാ രംഗത്ത് നിന്നുള്ള നിര്‍മ്മാതാവ് ജി.സുരേഷ്കുമാര്‍ പ്രസ്താവനയില്‍ ഒപ്പ് വെച്ചിരുന്നു. സുരേഷ് ഗോപിയും പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പേര് എങ്ങനെ ഈ പ്രസ്താവനയില്‍ വന്നുവെന്ന് അറിയില്ലെന്നാണ് ഷാജികൈലാസിന്‍റെ നിലപാട്. 
സിനിമയില്‍ സുരേഷ്ഗോപിയുടെയും സുരേഷ്കുമാറിന്‍റെയുമൊക്കെ അടുപ്പക്കാരനാണെങ്കിലും രാഷ്ട്രീയ സഹയാത്രികന്‍ എന്ന നിലയില്‍ ഇടതുപക്ഷത്തിനൊപ്പമാണ് ഷാജി കൈലാസ് നിലയുറപ്പിച്ചിട്ടുള്ളത്. അതിന് ഘടകവിരുദ്ധമായിട്ടാണ് ഇപ്പോള്‍ ബിജെപിയുടെ പ്രസ്താവനയില്‍ ഷാജി കൈലാസിന്‍റെ ഒപ്പ് വരുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക