കൊച്ചി:
നവോത്ഥാനം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കിയാണ്
സര്‍ക്കാര്‍ വനിതാ മതില് കൊണ്ടു വരുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍
സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമല വിധിയെ സംബന്ധിച്ച് നിരാശ ജനകം എന്നാണ്
ഞാന്‍ പറഞ്ഞത്.
ഇന്നും താന്‍ അതില്‍ ഉറച്ചു നില്ക്കുന്നു. ദേശീയ രാഷ്ട്രീയ
കക്ഷികള്‍ എല്ലാം വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടവര്‍ക്ക് അത്
മാറ്റിപ്പറയാന്‍ യാതൊരു മടിയുമില്ലാതായെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കേരള
മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ വരാതിരുന്ന മൂന്ന് തിരികളാണ്
കത്തിയത്. അതിന് എണ്ണ ഒഴിച്ച് കൊടുക്കാന്‍ ചില രാഷ്ട്രീയ കക്ഷികളും
ഉണ്ടായിരുന്നു. പക്ഷെ അതിപ്പോള്‍ കരിന്തിരിയായിരിക്കുകയാണ്. ഈ പറയുന്നവര്‍ ആരും
കത്തിച്ചെന്ന് പറഞ്ഞതു കൊണ്ട് വനിതാ മതിലിന്റെ ആശയം കത്തിപ്പോവില്ല. സോഷ്യല്‍
മീഡിയയിലെ ചീത്ത പറച്ചിലുകള്‍ കൊണ്ട് അഭിപ്രായം മാറില്ലെന്നും അദ്ദേഹം
പറഞ്ഞു.
വനിതാ മതിലില്‍ നിന്ന് മാറി നില്ക്കുന്നവര് ചരിത്രത്തില്‍
വിഡ്ഢികളാവും. രാഷ്ട്രീയത്തിനതീതമായി വനിതാ മതിലിനെ വിജയിപ്പിക്കാന്‍
ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ ചരിത്രത്തിന്റെ ഭാഗമാകുമായിരുന്നു.