Image

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്‌

Published on 08 December, 2018
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്‌
പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്‌. അന്യസംസ്ഥാനത്ത്‌ നിന്നുള്ളവര്‍ക്ക്‌ പുറമേ കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണത്തിലും ഇന്ന്‌ വന്‍ വര്‍ധനയാണുള്ളത്‌.
ഇന്നും നാളെയും അവധിദിവസങ്ങളായതിനാലാണ്‌ സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധന വന്നിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്തിന്‌ സമാനമായ രീതിയിലേക്ക്‌ ശബരിമല എത്തിക്കൊണ്ടിരിക്കുകയാണ്‌.

രാവിലെ 9 മണിക്ക്‌ മുമ്പായി 35,000ത്തോളം പേര്‍ സന്നിധാനത്ത്‌ എത്തിയതായാണ്‌ ഔദ്യോഗിക വിവരം.
പോലീസ്‌ നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തിയതും ശബരിമലയിലേക്ക്‌ ഭക്തജനങ്ങള്‍ എത്തുന്നതിന്‌ അനുകൂല സാഹചര്യമാണ്‌ ഒരുക്കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക