Image

ആകാശവാണി ഉദ്യോഗസ്ഥനെതിരായ ലൈംഗികാരോപണ പരാതിയില്‍ നടപടിയെടുത്തു

Published on 08 December, 2018
ആകാശവാണി ഉദ്യോഗസ്ഥനെതിരായ ലൈംഗികാരോപണ പരാതിയില്‍ നടപടിയെടുത്തു

ന്യൂഡല്‍ഹി : ലൈംഗിക പീഡനാരോപണ പരാതിയില്‍ ആകാശവാണി ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു . ഒമ്‌ബത്‌ വനിതാ സഹപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഉദ്യോഗസ്ഥനെതിരെ്‌ നടപടി സ്വീകരിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ ശമ്‌ബളം ഒരു വര്‍ഷം രണ്ടു ഘട്ടമായി വെട്ടിച്ചുരുക്കാനും ആ കാലയളവില്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്നുമാണ്‌ അച്ചടക്കസമിതിയുടെ തീരുമാനം. നവംബര്‍ 12 നാണ്‌ ഉദ്യോഗസ്ഥനെതിരെയുള്ള പരാതി കമ്മീഷന്‌ ലഭിച്ചത്‌.

ആകാശവാണിയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര വനിതാശിശു ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി മനേക ഗാന്ധി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്‌ നവംബര്‍ ഒമ്‌ബതിന്‌ കത്തയച്ചിരുന്നു.

പരാതിയെ തുടര്‍ന്ന്‌ പ്രസാര്‍ ഭാരതി വനിതാ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ഗതാഗതസൗകര്യം ഒരുക്കുകയും സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജായി വനിത ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക