Image

കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി

Published on 08 December, 2018
കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി
തിരു: കര്‍ശന നിര്‍ദേശങ്ങളോടെ ജാമ്യം ലഭിച്ച കെ.സുരേന്ദ്രന്‍ നാപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയില്‍ മോചിതനായി. നവംബര്‍ 17ന്‌ നിലക്കലില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ്‌ സുരേന്ദ്രന്‍ അറസ്റ്റിലാകുന്നത്‌. 21 ദിവസത്തിനു ശേഷം രാവിലെ 10.30 ഓടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയ സുരേന്ദ്രന്‌ പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

അറസ്റ്റ്‌ ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്ന ഇരുമുടിക്കെട്ടുമായാണ്‌ സുരേന്ദ്രന്‍ ജയിലില്‍ നിന്നിറങ്ങിയത്‌. ജയിലിന്‌ പുറത്ത്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്‌ ശ്രീധരന്‍ പിള്ള അടക്കം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വാഗതം ചെയ്‌തു. തുറന്ന ജീപ്പില്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്കാണ്‌ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ കൊണ്ടുപോകുന്നത്‌.
15 ഓളം കേസുകളായിരുന്നു വിവിധ ജില്ലകളിലായി സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്‌.

എല്ലാ കേസുകളിലും ജാമ്യം നേടിയ സുരേന്ദ്രന്‍ ചിത്തിര ആട്ട വിശേഷപൂജക്കിടെ സ്‌ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ്‌ ഒടുവില്‍ ജാമ്യം നേടിയത്‌. രണ്ട്‌ പേരുടെ ആള്‍ ജാമ്യം, രണ്ടു ലക്ഷംരൂപ കെട്ടിവെക്കുക, പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്‌, പാസ്‌പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌.

21 ദിവസത്തിനു ശേഷം ജയില്‍ മോചിതനായപ്പോഴും ആചാരലംഘനം നടന്നിട്ടില്ല എന്നറിഞ്ഞതില്‍ സന്തുഷ്ടനാണെന്ന്‌ സുരേന്ദ്രന്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക