Image

യു​വ​തീ ​പ്ര​വേ​ശ​ന​ത്തി​ല്‍​നി​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പിന്മാ​റി​യോ​യെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

Published on 08 December, 2018
യു​വ​തീ ​പ്ര​വേ​ശ​ന​ത്തി​ല്‍​നി​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പിന്മാ​റി​യോ​യെ​ന്ന്  കെ. ​സു​രേ​ന്ദ്ര​ന്‍
 ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ല്‍​നി​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പിന്മാ​റി​യോ​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം 14 ജി​ല്ല​ക​ളി​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഈ ​അ​ജ​ണ്ട​യി​ല്‍​നി​ന്നു സ​ര്‍​ക്കാ​രും സി​പി​എമ്മും പിന്മാ​റി​യോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ചോ​ദി​ച്ചു.

ഈ ​നാ​ട​ക​ത്തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ എ​ന്ത് നേ​ടി. കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തെ​യാ​ണ് സ​ര്‍​ക്കാ​ര്‍ മു​റി​വേ​ല്‍​പ്പി​ച്ച​ത്. എ​ന്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ 144 പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

വ​നി​താ മ​തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ സ​മ്മ​തി​ക്ക​ണം. ത​ന്നെ പി​ണ​റാ​യി ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​താ​ണ്. ഹൈ​ക്കോ​ട​തി​ക്ക് അ​ത് വ്യ​ക്ത​മാ​യ​തു​കൊ​ണ്ടാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്നും സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക