Image

ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചു രണ്ടാമത്തെ വധശിക്ഷ ടെന്നസ്സിയില്‍

പി പി ചെറിയാന്‍ Published on 08 December, 2018
ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചു രണ്ടാമത്തെ വധശിക്ഷ ടെന്നസ്സിയില്‍
നാഷ് വില്ല: ഒരു മാസത്തിനുള്ളില്‍ ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചുള്ള രണ്ടാമത്തെ വധശിക്ഷ ടെന്നസ്സിയില്‍ നടപ്പാക്കി. 

36 വര്‍ഷമായി വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന ഡേവിഡ് ഏള്‍ മില്ലറുടെ (61) വധശിക്ഷയാണ് ഡിസംബര്‍ 6 വ്യാഴാഴ്ച വൈകിട്ട് 7.30 ന് നാഷ് വില്ല ജയിലില്‍ നടപ്പാക്കിയത്. വധശിക്ഷയുടെ ചരിത്രത്തില്‍ നാഷ് വില്ല സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വര്‍ഷം വധശിക്ഷ വിധിക്കപ്പെട്ടശേഷം ജയിലില്‍ കഴിയേണ്ടി വന്ന പ്രതിയാണ് ഡേവിഡ്.

1981 ല്‍ നോക്‌സ് വില്ലില്‍ 23 വയസുള്ള ലിയെ കൊലപ്പെടുത്തിയ കേസ്സിലായിരുന്നു വധശിക്ഷ ലഭിച്ചത്.

വൈകിട്ട് 7.12 ന് ഇലക്ട്രിക് ചെയറിലിരുത്തി കൈകള്‍ ബന്ധിച്ചു തലയില്‍ നനഞ്ഞ ഒരു സ്‌പോഞ്ച്, അതിനു മുകളില്‍ മെറ്റല്‍ തൊപ്പി വച്ചു. തലയില്‍ നിന്നും മുഖത്തേക്ക് ഒഴുകിയ വെള്ളം ടവല്‍ ഉപയോഗിച്ചു തുടച്ചതിനുശേഷം മുഖം ഒരു കവര്‍ ഉപയോഗിച്ചു മറച്ചു. ചെയര്‍ ഇലക്ട്രിക് കാമ്പിളുമായി ബന്ധിച്ചു, വൈദ്യുതി കടത്തി വിട്ടതോടെ ശരീരം വിറങ്ങലിച്ചു നിശ്ചലമായി. മരണം ഉറപ്പു വരുത്തുന്നതിന് രണ്ടാമതൊരു ഷോക്ക് കൂടി നല്‍കി തുടര്‍ന്ന് ഇന്റര്‍ കോമിലൂടെ മരണം സ്ഥിരീകരിച്ചതായി അറിയിച്ചു.

വ്യാഴാഴ്ച ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷ ഗവര്‍ണര്‍ ബില്‍ തള്ളിയിരുന്നു. 2018 ല്‍ അമേരിക്കയില്‍ നടപ്പാക്കിയ 23 -ാം മത് വധശിക്ഷയാണിത്. ടെക്‌സസില്‍ മാത്രം പന്ത്രണ്ട് വധശിക്ഷ ഈ വര്‍ഷം നടപ്പാക്കി.
ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചു രണ്ടാമത്തെ വധശിക്ഷ ടെന്നസ്സിയില്‍ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചു രണ്ടാമത്തെ വധശിക്ഷ ടെന്നസ്സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക