Image

മോദിയെ അണ്ടര്‍ എസ്റ്റിമേറ്റ്‌`ചെയ്യാന്‍ വരട്ടെ: എക്‌സിറ്റ്‌ പോള്‍ ഫലത്തെ കുറിച്ച്‌ ബി.ജെ.പി

Published on 08 December, 2018
മോദിയെ അണ്ടര്‍ എസ്റ്റിമേറ്റ്‌`ചെയ്യാന്‍ വരട്ടെ: എക്‌സിറ്റ്‌ പോള്‍ ഫലത്തെ കുറിച്ച്‌ ബി.ജെ.പി

ന്യൂദല്‍ഹി: അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത്‌ കനത്ത തിരിച്ചടിയെന്നുള്ള എക്‌സിറ്റ്‌ പോള്‍ ഫലങ്ങളില്‍ നിലപാട്‌ വിശദീകരിച്ച്‌ ബി.ജെ.പി.

ജനങ്ങളുടെ പള്‍സ്‌ തങ്ങള്‍ക്കറിയാമെന്നും എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പ്രതികരണം.

2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വിജയം ആവര്‍ത്തിക്കില്ലെന്നാണ്‌ എക്‌സിറ്റ്‌ പോളില്‍ പറയുന്നത്‌. കോണ്‍ഗ്രസ്‌ ഇപ്പോള്‍ ആഘോഷിക്കുകയാണ്‌. എന്നാല്‍ ഒന്നു മനസിലാക്കിക്കോളൂ.. നിങ്ങളുടെ ആഘോഷത്തിന്‌ അല്‌പായുസ്സേയുള്ളൂ.ബി.ജെ.പി വക്താവ്‌ ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു.

എല്ലാ എക്‌സിറ്റ്‌ പോള്‍ പരീക്ഷകളും പാസ്സായി വന്ന ആളാണ്‌ മോദി. മോദിയെ നിങ്ങള്‍ വിലകുറച്ച്‌ കാണേണ്ട.  ബി.ജെ.പി ദേശീയ വക്താവ്‌ സംപിത്‌ പത്ര പറഞ്ഞു.

ഏറ്റവും വലിയ സര്‍വേയര്‍ താനാണെന്നും ജനങ്ങളുടെ പള്‍സ്‌ തനിക്ക്‌ അറിയാമെന്നും അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന ആള്‍ എന്ന നിലയ്‌ക്ക്‌ മധ്യപ്രദേശില്‍ ബി.ജെ.പി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്റെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക