Image

ട്രമ്പിന്റെ വീട്ടുജോലിക്കാരി, അതിര്‍ത്തി മതില്‍ (ഏബ്രഹാം തോമസ്)

Published on 08 December, 2018
ട്രമ്പിന്റെ വീട്ടുജോലിക്കാരി, അതിര്‍ത്തി മതില്‍ (ഏബ്രഹാം തോമസ്)
അമേരിക്കയുടെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന്റെ ചെലവിനെ ചൊല്ലി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് ലീഡറും അടുത്ത മാസം മുതല്‍ സ്പീക്കറാവാന്‍ സാധ്യതയുള്ള വ്യക്തിയുമായ നാന്‍സി പെലോസിയും തമ്മില്‍ വാക്‌പോര് മൂര്‍ഛിക്കുകയാണ്. അതിര്‍ത്തി മതില്‍ ചെലവിനുള്ള ബില്‍ പാസാക്കുന്നതിനു പകരമായി അനധികൃതമായി അമേരിക്കയിലെത്തിയ കുട്ടികളെ തിരിച്ചയയ്ക്കുന്നത് മാറ്റിവയ്ക്കാം എന്ന നിര്‍ദേശത്തോട് യോജിക്കാനാവില്ല എന്ന് പെലോസി പറഞ്ഞു. ഇവ രണ്ടും വ്യത്യസ്ത വിഷയങ്ങളാണ് എന്ന നിലപാടാണ് പെലോസിയുടേത്.

ഇതിനിടയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന 80 ലക്ഷം നിയമ വിരുദ്ധ കുടിയേറ്റക്കാരെ കുറിച്ച് വിവിധ ഫീച്ചറുകള്‍ പ്രമുഖ ദിനപ്പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബുകളില്‍ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരുടെ കഥകള്‍ താല്പര്യജനകമാണ്.

ന്യൂജേഴ്‌സിയിലെ ബെഡ്മിന്‍സ്റ്ററിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിലെ വീട് സൂക്ഷിപ്പുകാരി വിക്ടോറിന മൊറാലിസ് 2013 മുതല്‍ ട്രംപിന്റെ മുറിയും മെത്തയും ടോയ് ലെറ്റുമെല്ലാം വൃത്തിയാക്കുന്നു. 1999 ല്‍ ഗ്വോട്ടിമാലയില്‍ നിന്ന് നിയമ വിരുദ്ധമായി അതിര്‍ത്തി കടന്നെത്തിയ 45 കാരിയായ ഇവര്‍ ആദ്യമൊക്കെ ചില വീടുകളില്‍ ജോലി ചെയ്തിരുന്നു. അന്ന് മണിക്കൂറിന് 8 ഡോളര്‍ 25 സെന്റായിരുന്നു വേതനം. 2013 ല്‍ ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബില്‍ മണിക്കൂറിന് 10 ഡോളര്‍ വേതനം ലഭിക്കുന്ന ജോലിയിലേയ്ക്കു മാറി.

മൊറാലിസ് എങ്ങനെയോ സംഘടിപ്പിച്ച ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പരിലൂടെയാണ് ആദായ നികുതി നല്‍കുന്നത്. ന്യൂജേഴ്‌സിയിലെ ഒരു ഏജന്റില്‍ നിന്ന് ഇവര്‍ പെര്‍മനന്റ് റസിഡന്റ് കാര്‍ഡും സോഷ്യല്‍ സെക്യൂരിറ്റികാര്‍ഡും (രണ്ടും വ്യാജമാണെന്ന് പത്രം നടത്തിയ പരിശോധനയില്‍ തെളിഞ്ഞു) നേടി. രേഖകളുടെ പരിശോധനകള്‍ ട്രംപ് ഗോള്‍ഫ് ക്ലബ്ബിലുള്‍പ്പെടെയുള്ള സൂപ്പര്‍വൈസര്‍മാര്‍ നടത്തി. രേഖകള്‍ വ്യാജമാണെന്ന് കുറഞ്ഞത് ഒരു സൂപ്പര്‍വൈസര്‍ക്കെങ്കിലും അറിയാമെന്ന് മൊറാലിസ് പറയുന്നു.

ഒരിക്കല്‍ ക്ലബ്ബ് ഹൗസിന്റെ വലിയ ജനാലയുടെ ആര്‍ച്ച് തുടയ്ക്കുവാന്‍ താന്‍ പണിപ്പെടുന്നത് ട്രംപ് കണ്ടു. ഏതാണ്ട് അഞ്ചടി മാത്രം ഉയരമുള്ള മൊറാലിസ് മുകള്‍ വരെ എത്തുവാന്‍ ബദ്ധപ്പെടുന്നത് കണ്ട് തന്റെ കയ്യില്‍ നിന്ന് തുണി വാങ്ങി ട്രംപ് സ്വയം തുടച്ചു. തുടര്‍ന്ന് മൊറാലിസ് ഗ്വോട്ടിമാലക്കാരിയാണെ ന്നറിഞ്ഞപ്പോള്‍ ഗ്വോട്ടിമാലക്കാര്‍ കഠിനാദ്ധ്വാനികളാണെന്ന് പറഞ്ഞു. അന്‍പത് ഡോളര്‍ ടിപ്പും തന്നു, മൊറാലിസ് പറയുന്നു.

കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ് ഈയിടെ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങള്‍ വേദനിപ്പിച്ചു. ഒരു സൂപ്പര്‍വൈസര്‍ താന്‍ നിയമ വിരുദ്ധമായി എത്തിയതാണെന്ന വിവരം കൂടെക്കൂടെ പറഞ്ഞ് തന്നെ ശല്യപ്പെടുത്തുന്നതും പ്രതികരിക്കുവാന്‍ പ്രേരിപ്പിച്ചു. ജോലി പോകും എന്നറിയാവുന്നതിനാല്‍ കഴിഞ്ഞ ചില ദിവസങ്ങളായി ജോലിക്ക് പോകുന്നില്ല എന്നും മൊറാലിസ് വെളിപ്പെടുത്തി.

മൊറാലിസിനൊപ്പം ജോലി ചെയ്തിരുന്ന 46 കാരി സാന്‍ഡ്രാ ഡയസും അനധികൃത കുടിയേറ്റക്കാരിയാണ്. ഇപ്പോള്‍ നിയമപരമായ രേഖകള്‍ ഉള്ള ഇവര്‍ ക്ലബ് ഹൗസില്‍ 2010 നും 2013 നും ഇടയില്‍ ജോലി ചെയ്തത് രേഖകള്‍ ഇല്ലാതെയാണ്. ഇവരും തന്റെ അവസ്ഥ പരസ്യമാക്കിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചരണ കാലത്തും ഭരണത്തില്‍ വന്നതിന് ശേഷവും അനധികൃത കുടിയേറ്റക്കാരെ ശക്തമായി വിമര്‍ശിക്കുന്ന ട്രംപിന്റെ സ്വന്തം വ്യവസായങ്ങളില്‍ നിയമ വിരുദ്ധമായി അമേരിക്കയില്‍ എത്തിയവര്‍ ജോലി ചെയ്യുന്നു എന്നത് വിരോധാഭാസമായി തോന്നാം. 2017 ല്‍ ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ട്രംപ് പുറപ്പെടുവിച്ചിരുന്നു.

തൊഴില്‍ ദാതാക്കള്‍ തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങള്‍ തീവ്രപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിര്‍ദേശമുണ്ട്. താന്‍ ജോലിക്ക് എടുക്കുന്നവരുടെ വിവരങ്ങള്‍ ഇലക്ട്രോണിക്ക് വെരിഫിക്കേഷന്‍ നടത്താറുണ്ടെന്ന് ട്രംപ് പറയാറുണ്ട്. എന്നാല്‍ ന്യൂജേഴ്‌സിയിലെ ബെഡ്മിന്‍സ്റ്റര്‍ ക്ലബ്ബ് ഇ വെരിഫിക്കേഷന്‍ നടത്താറില്ല എന്ന് പത്രം കണ്ടെത്തി
Join WhatsApp News
Anthappan 2018-12-08 10:47:42
We have a fraud and fake president supported by 55 million uneducated people including 80% Christians.  These Christian's brain is under the process of 'metamorphosis' (borrowed from Matthulla) and believe that Trump is a prophet incarnated to save America and guide them to heaven.  Trump's life is built on wickedness and crookedness. He has to tell at least six lies a day to sustain his life.  He gets his energy by telling lies, knocking down other lives, breaking laws, and destroying the life of others.  His and his supremacist friends intention is to make America White again not great again.  the following news will reveals his wicked mind.  

"First lady Melania Trump’s immigration attorney is criticizing the president’s hostility toward “chain migration” — a process by which U.S. citizens or permanent residents can sponsor family members to come to the country — and said the attacks are “unconscionable.”

“This is a tradition that happens in all rank and all files of life, whether you’re president of the United States — and this is the first naturalized first lady that we have — or people who eventually navigate through the waters into America,” Michael Wildes told CNN on Friday.

Wildes, a high-profile attorney who has worked for numerous celebrities on immigration cases, represented the first lady’s parents, who became naturalized citizens (Through chain migration) Thursday. Viktor and Amalija Knavs left their native Slovenia and had been living in the United States as permanent residents.

This fraud, opportunists, ad traitor must go for America to be great again.   
നാരദൻ 2018-12-08 11:51:22
അന്തപ്പൻ കാലത്തെ തന്നെ ബോബി കുട്ടനേം കുന്തറ ചേട്ടന്റെ വാലി ന് തീ പിടിപ്പിക്കാനുള്ള ശ്രമം ആണെന്ന് തോന്നുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക