Image

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; ലോംഗ്‌ഐലന്‍ഡില്‍ കിക്കോഫ് നടത്തി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 08 December, 2018
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; ലോംഗ്‌ഐലന്‍ഡില്‍ കിക്കോഫ് നടത്തി
ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണില്‍ വച്ചു നടത്തുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ ലോംഗ്‌ഐലന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയിലെ രജിസ്ട്രഷന്‍ കിക്കോഫ് വന്‍ വിജയമായി.

ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് കിക്കോഫ് നിര്‍വ്വഹിച്ചു. അമേരിക്കയിലേക്കു കുടിയേറിയിട്ടുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കൂട്ടായ്മ വര്‍ത്തുന്നതിനും അമേരിക്കയിലെ സഭക്ക് കരുത്തു പകരുന്നതിനും കണ്‍വന്‍ഷന്‍ വലിയ പങ്കു വഹിക്കുമെന്ന് മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു.

2007 ല്‍ ഫ്‌ളോറിഡയില്‍ മയാമിയില്‍ നടന്ന അഞ്ചാമത് സീറോ മലബാര്‍ കണ്‍വന്‍ഷന്റെ കണ്‍വീനറായി നേതൃത്വം നല്‍കിയ ഇടവക വികാരി ഫാ.ജോണ്‍ മേലേപ്പുറം കണ്‍വന്‍ഷന്റെ പ്രധാന്യം വിശദീകരിച്ചു.

ഇടവകയില്‍ നിന്നു നിരവധി കുടുംബങ്ങള്‍ പങ്കെടുത്ത രജിസ്‌ട്രേഷനില്‍ ആദ്യ രജിസ്‌ട്രേഷന്‍ സ്‌പോണ്‍സര്‍ പോള്‍ തോമസും കുടുംബവും നല്‍കി. ആദ്യ റാഫിള്‍ ടിക്കറ്റ് വിന്‍സന്റ് വാതപ്പള്ളിയും സ്വീകരിച്ചു.

ട്രസ്റ്റിമാരായ ജേക്കബ് മുടക്കോടില്‍, ബിജു പുതുശേരി, വിന്‍സന്റ് വാതപ്പള്ളി, ജയിംസ് തോമസ്, ലോക്കല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അനീഷ് കാനാട്ട്, റെജി കുര്യന്‍, മാത്യു തോമസ്, ലാലി ജോസ് കളപ്പുരയ്ക്കല്‍, ലിസി മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; ലോംഗ്‌ഐലന്‍ഡില്‍ കിക്കോഫ് നടത്തിസീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; ലോംഗ്‌ഐലന്‍ഡില്‍ കിക്കോഫ് നടത്തിസീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; ലോംഗ്‌ഐലന്‍ഡില്‍ കിക്കോഫ് നടത്തി
Join WhatsApp News
കിക് ഏറ്റവർ 2018-12-08 14:35:57
സീറോ  മലബാർ  കിക്കോട്  കിക്ക്  തള്ളോട്  തള്ള് . ഫോമയാക്കാളും  ഫൊക്കാനയാക്കളും  കൂടുതൽ  ഭയങ്കര  ചാർജ് .  കൺവെൻഷൻ  എന്ന ഗുണം .  അച്ചമ്മാരുടേയും  ബിശോപ്പുമാരുടെയും   നിലക്കാത്ത  ഭള്ളു  ബോറിങ്  പ്രസംഗം. അവർക്കെല്ലാം  ഫ്രീ , ആൾദൈവങ്ങളുടെ  വിളയാട്ട് . ഒരു കണക്കുമില്ല  കുണക്കുമില്ല . ചോദിക്കുന്നവനെ  പള്ളിഗുണ്ടകൾ  വന്നടിക്കും .  ഈ  കിക്കോഫു  എന്നും  പറഞ്ഞു  ഓരോ  സ്ഥലത്തും  പോയി  ഹോട്ടലിൽ  കിടന്ന്  അച്ഛനും  ബിഷോപ്പും  മന്ദബുദ്ധി  പരിവാരങ്ങളും  വിശവാസിപ്പണം  എടുത്തു  ധൂർത്തടി .  ആരോടു  ചോദിക്കാൻ  ശിങ്കിടികളെയും  മാധ്യമത്തെയും  കൂട്ടും  പിടിക്കും . പ്രതികരിക്കൂ  പൊതു  ജനമേ ..
മതത്തിൻ്റെ  പേര് പറഞ്ഞാൽ  എല്ലാരും  വാരി  കോരി  കൊടുക്കും  താനും . പ്രളയത്തിനായി  ഇവർ   കലക്ട  ചെയ്ത  പണം  ഇവിടെ  പോയി ? വല്ല കണക്കും  ഉണ്ടോ  ചുമ്മാ  വാഴ കോഴി  പറഞ്ഞു  തടി  തപ്പിയാൽ  പോരാ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക