Image

വിളക്കുകൊളുത്താന്‍ മറന്നവള്‍ (ലേഖനം:സാം നിലമ്പള്ളില്‍)

Published on 08 December, 2018
വിളക്കുകൊളുത്താന്‍ മറന്നവള്‍ (ലേഖനം:സാം നിലമ്പള്ളില്‍)
യേശുക്രിസ്തു ശിഷ്യന്മാരോടുപറഞ്ഞ ഉപമകളില്‍ ഏറ്റവും അര്‍ഥവത്തായിട്ടുള്ളതാണ് ബുദ്ധിയില്ലത്ത കന്യകമാരെ പറ്റിയുള്ളത്. അതിന്റെ പ്രധാന്യം അത് കുടുംബജീവിതത്തെ ബാധിക്കുന്നത് ആയതുകൊണ്ടാണ്. സ്ത്രീയാണ് കുടുംബത്തിന്റെ വിളക്ക് എന്നാണല്ലോ സങ്കല്‍പം. അവള്‍ വിളക്ക് കൊളുത്താഞ്ഞാലോ കെടുത്തിയാലോ ഭവനം അന്ധകാരം നിറഞ്ഞതായിമാറും. ക്രിസ്തുദേവന്‍ ജറുസലേമിലും പാലസ്തീനിലും നടത്തിയ പര്യടനങ്ങളില്‍ അനേകം ഭവനങ്ങള്‍ കണ്ടിട്ടുണ്ടാകാം; സന്തോഷവും സമാധാനവും നിറഞ്ഞ ഭവനങ്ങളും അല്ലാത്തവയും. സന്തോഷവും സമാധാനവുമുള്ള ഭവനങ്ങളിലെ സ്ത്രീകള്‍ വിളക്ക് കൊളുത്താന്‍ മറക്കാത്തവരാണ്. അവരെയാണ് ബുദ്ധിയുള്ള കന്യകമാരായി വിശേഷിപ്പിച്ചത്. ഭവനം ഐശ്വര്യമുള്ളതാക്കാന്‍ പുരുഷനേക്കാള്‍ സ്ത്രീക്കാണ് ഉത്തരവാദിത്തം. വഴിതെറ്റിപ്പോകുന്ന ഭര്‍ത്താവിനെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ബുദ്ധിയുള്ള സ്ത്രീക്ക് സാധിക്കും. വിളക്ക് കൊളുത്തേണ്ടത് പുരുഷന്‍ അല്ലാത്തതിനാലാണ് സ്ത്രീയെപ്പറ്റി പരാമര്‍ശ്ശിക്കേണ്ടി വന്നത്. അന്ന് വനിതാക്കമ്മീഷന്‍ ഇല്ലാഞ്ഞതുകൊണ്ടാണ് കര്‍ത്താവിനെതിരെ കേസുകൊടുക്കാഞ്ഞത്. ഇന്നായിരുന്നെങ്കില്‍ അദ്ദേഹത്തിന് തന്റെ പരാമര്‍ശ്ശം പിന്‍വലിക്കയോ സ്ത്രീകളോട് മൊത്തത്തില്‍ മാപ്പുചോദിക്കുയോ വേണ്ടിവന്നേനെ.

പൂമുഖവാതിലില്‍ പൂന്തിങ്കളായി പരിലസിക്കുന്ന ഭാര്യയെപ്പറ്റി കവി പാടുന്നുണ്ട്, വിളക്കുകൊളുത്തി, അത്താഴവും ഒരുക്കി കുളിച്ചൊരുങ്ങി ഭര്‍ത്താവിന്റെ വരവിനായി കാത്തിരിക്കുന്നവള്‍. ഓഫീസിലോ മറ്റെവിടെയെങ്കിലുമോ ജോലികഴിഞ്ഞ് ക്ഷീണിതനായി വീടുപൂകുന്ന പുരുഷന്‍ പ്രതീക്ഷിക്കുന്നത് അങ്ങനെയുള്ള സ്ത്രീയെയാണ്. സ്‌നേഹംവിടര്‍ത്തുന്ന പുഞ്ചിരിയുമായി കാത്തുനില്‍ക്കുന്ന അവളെ കാണുമ്പോള്‍തന്നെ അവന്‍ ഉന്‍മേഷവാന്‍ ആയിത്തീരുന്നു. അവള്‍ സുന്ദരി അല്ലെങ്കില്‍കൂടി ഭര്‍ത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റുന്നവളാണ്. അവന്‍ വന്നത് ശ്രദ്ധിക്കാതെ ടീവിയും കണ്ടുകൊണ്ടിരിക്കുന്ന ഭാര്യ സുന്ദരിയാണെങ്കില്‍കൂടി അവളെ പ്രേമിക്കാതെ പരസ്ത്രീയെ തേടിപ്പോകാനായിരിക്കും അവന്റെ പ്രേരണ, അല്ലെങ്കില്‍ മദ്യഷാപ്പില്‍ അഭയംതേടാന്‍. ഭര്‍ത്താക്കന്മാര്‍ മദ്യപാനികള്‍ ആയിത്തീരുന്നതിന്റെ പ്രധാന കാരണക്കാര്‍ വിട്ടിലിരിക്കുന്ന സ്ത്രീകളാണ്.

എന്റെയൊരു സുഹൃത്ത് കാണാന്‍ യോഗ്യനാണെങ്കിലും അയാളുടെഭാര്യ കറുത്തുമെലിഞ്ഞ് മുഖസൗന്ദര്യം അശ്ശേഷം ഇല്ലാത്തവളാണ്. രണ്ടുപേരും തമ്മില്‍ അഗാധമായപ്രേമം ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കിയതും പലരും പറഞ്ഞുകേട്ടതും. അവരുടെ സ്‌നേഹത്തെ ചിലസ്ത്രീകള്‍ പരിഹസിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്തുകണ്ടിട്ടാണ് അയാള്‍ അവളെ കെട്ടിയതെന്നാണ് ചോദ്യം. ഒരുദിവസം അവരുടെ വീട്ടില്‍നിന്നും ആഹാരം കഴിച്ചപ്പോളാണ് അവര്‍തമ്മിലുള്ള സ്‌നേഹത്തിന്റെ രഹസ്യം എനിക്ക് പിടികിട്ടിയത്. അത്രയും രുചിയുള്ള ആഹാരം അപൂര്‍വ്വമായേ ഞാന്‍ കഴിച്ചിട്ടുള്ളു. കറുത്തുമെലിഞ്ഞ കാക്കത്തമ്പുരാട്ടി നല്ല പാചകക്കാരി ആയിരുന്നു. രുചിയുള്ള ആഹാര്യം ഉണ്ടാക്കി അവള്‍ ഭര്‍ത്താവിനെ ഊട്ടിയരുന്നു. ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ളവഴി അവന്റെ വയറ്റില്‍കൂടിയാണെന്ന് ഒരുസിനിമയില്‍, ജയറാമാണെന്നുതോന്നുന്നു, പറയുന്നുണ്ട്. രുചിയുള്ള ആഹാരമുണ്ടാക്കി ഭര്‍ത്താവിനെ ഊട്ടുന്നവള്‍ വിരൂപിയാണെങ്കില്‍കൂടി അവന്റെ സ്‌നേഹം പിടിച്ചുപറ്റുന്നവളാണ്. എന്റെ സുഹൃത്തിനെയും ഭാര്യയേയും പരിഹസിക്കുന്ന സ്ത്രീകള്‍ വീട്ടില്‍ വിളക്കുകൊളുത്താന്‍ മറന്നവരാണ്, ബുദ്ധിയില്ലാത്ത കന്യകമാര്‍.

സൗന്ദര്യമുള്ള സ്ത്രീകളെ പുരുഷന്മാര്‍ ഇഷ്ടപ്പെടും എന്നുള്ളതില്‍ തര്‍ക്കമില്ല. സൗന്ദര്യമെന്നാല്‍ മുഖകാന്തി മാത്രമല്ല. മനസിന്റെ സൗന്ദര്യംകൂടിയാണ്. ബുദ്ധിയില്ലാത്തവള്‍ക്ക് സൗന്ദര്യം ഉണ്ടായിട്ട് എന്തുകാര്യം? ബുദ്ധിയും സൗന്ദര്യത്തിന്റെ ഒരു ഘടകമാണ്. പ്രകടമായ യാതൊരുഗുണവും ഇല്ലാത്തവള്‍ മുഖസൗന്ദര്യം മാത്രമുള്ളതുകൊണ്ട് പുരുഷസ്‌നേഹം പിടിച്ചുപറ്റാന്‍ അര്‍ഘയല്ല. അവന്‍ അവളെ പ്രാപിച്ചാലും സ്‌നേഹം താല്‍കാലികം ആയിരിക്കും.

അമേരിക്കന്‍ രീതിയിലുള്ള ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടും യാഥാസ്ഥിതികരായ ഇന്‍ഡ്യാക്കാര്‍ക്ക്,പ്രത്യേകിച്ചും മലയാളികള്‍ക്ക്, അംഗീകരിക്കാന്‍ വയ്യാത്തതാണെങ്കിലും ഒരുവിധത്തില്‍ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. പരസ്പരം മനസിലാക്കിയിട്ട് വിവാഹിതരാകുന്നതല്ലേ നല്ലത്? "നിന്നെ അഞ്ചുമിനിറ്റ് നേരത്തെ പരിചയമുണ്ടായിരുന്നെങ്കില്‍ ഞാന്‍ വിവാഹം ചയ്യുകില്ലായിരുന്നു’ എന്ന് ചിന്തിക്കുന്ന പുരുഷന്മാരുണ്ട്.

അറേഞ്ച്ഡ് മാര്യേജ് പുതിയതലുറയില്‍ പരാജയപ്പെട്ടുണ്ടിരിക്കയാണ്. കേരളത്തിലെ വിവാഹമോചനക്കേസുകളുടെ കണക്ക് അടുത്തിടെ മനോരമയില്‍ വായിക്കുകയഉണ്ടായി. കൃത്യമായഎണ്ണം ഓര്‍ക്കുന്നില്ലെങ്കിലും ഒരുമാസം ആയിരത്തില്‍ കൂടുതല്‍ ഉണ്ടെന്നാണ് അറിഞ്ഞത്; ഒരുപക്ഷേ, അമേരിക്കയിലേതിനേക്കാള്‍ കൂടുതലായിരിക്കും കൊച്ചുകേരളത്തില്‍. പരസ്പരം മനസിലാക്കിയിട്ട് വിവാഹിരാകുന്നതാണ് ജീവിതം സുഗമമായി മുന്‍പോട്ട്‌പോകാന്‍ സഹായിക്കുന്നത്. തട്ടിയുംമുട്ടിയും ജീവിച്ചിട്ട് എന്തുകാര്യം? പഴയ തലമുറയില്‍പെട്ടവര്‍ ജീവിതം ഒരുവിധത്തില്‍ തള്ളിനീക്കിക്കൊണ്ട് പോയിരുന്നത് പലകാരണങ്ങളാലാണ്. അവരുടെ മക്കളുടെ ഭാവി, സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം, സമുദായത്തിന്റെ വേലിക്കെട്ടില്‍നിന്ന് പുറത്തുചാടാനുള്ള ഭയം, ഇതൊക്കെയാണ് വിവാഹജീവിതത്തെ നിലനിര്‍ത്തിയിരുന്നത്. പുതിയ തലമുറ അങ്ങനെയുള്ള വേലിക്കെട്ടിനുള്ളില്‍ ഒതുങ്ങാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് പല അറേഞ്ച്ഡ് മാര്യേജും പരാജയപ്പെടുന്നത്. കുടുംബകലഹം ഇല്ലാത്തവീടുകള്‍ കേരളത്തില്‍ എത്രയുണ്ട്? എന്റെ സുഹൃത്തിനെപ്പോലെ സുന്ദരിയല്ലാത്ത ഭാര്യയെ സ്‌നേഹിക്കുന്നവര്‍ എത്രയുണ്ട്? ഐശ്വര്യത്തിന്റെ വിളക്കുകള്‍ തെളിയുന്ന വീടുകള്‍ എത്രയുണ്ട്?

മുഖകാന്തി മാത്രമല്ല സ്ത്രീസൗന്ദര്യമെന്ന് പറഞ്ഞല്ലോ. അതും ഒരു ഘടകമാണെന്നേയുള്ളു. സ്ത്രീ നുണച്ചിയും പരദൂഷണം പറയുന്നവളും ആഹാരത്തോടും പണത്തോടും ആഭരണങ്ങളോടും അത്യാര്‍ത്തി ഉള്ളവളും അടക്കമില്ലാത്തവളും അമിതാസക്തി ഉള്ളവളും ആണങ്കില്‍ മുഖസൗന്ദര്യംകൊണ്ട് കാര്യമില്ല. വായാടികളായ സ്ത്രീകളെ പുരുഷന്മാര്‍ ഭയപ്പെടുന്നു."അവളെ പേടിച്ചാരും ആവഴി പോകാറില്ല’ എന്ന് കവിപറഞ്ഞത് വായാടിയായ സ്ത്രീയെ ഉദ്ദേശിച്ചാണ്.

പ്രശസ്ത ഇംഗ്‌ളീഷ് സാഹിത്യകാരനായിരുന്ന ജോര്‍ജ്ജ് ബെര്‍ണാര്‍ഡ് ഷായോട് - George Bernard Shaw ബ്രിട്ടനിലെ സുന്ദരിയായ ഒരുനടി പ്രേമാഭ്യര്‍ധന നടത്തുകയുണ്ടായി. ഭനമ്മള്‍ വിവാഹിതരായാല്‍ നമുക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് അങ്ങയുടെ ബുദ്ധിയും എന്റെ സൗന്ദര്യവും ഉണ്ടായാല്‍ എത്ര നന്നായിരിക്കും. അവള്‍ പറഞ്ഞു. നേരെ തിരിച്ച് സംഭവിച്ചാലോ എന്നായിരുന്ന ഷായുടെ ചോദ്യം. അതായത് നടിയുടെ ബുദ്ധിയും ഷായുടെ സൗന്ദര്യവുമാണ് കുട്ടികള്‍ക്ക് ഉണ്ടാകുന്നതെങ്കിലോ? ഷാ അവിവാഹിതനായിട്ടാണ് ജീവിതം ചിലവഴിച്ചത്. അദ്ദേഹം ഒരു സ്ത്രീവിരോധിയാണെന്ന് പറയാന്‍ സാധിക്കില്ല. `My Fair Lady’ എഴുതിയ വ്യക്തി `Arms And The Man’ ലെ സുന്ദരിയായ റെയ്‌നയെ (Raina) സൃഷ്ട്ടിച്ച എഴുത്തുകാരന്‍ സ്ത്രീവിരോധിയാകില്ല. തന്റെ സങ്കല്‍പത്തിലെ ഫെയര്‍ ലേഡിയെ കണ്ടുകിട്ടാന്‍ സാധിക്കാഞ്ഞതുകൊണ്ടാണ് അദ്ദേഹം വിവാഹിതനാകാഞ്ഞതെന്ന് അനുമാനിക്കാം.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.
Join WhatsApp News
അറിയാതെ വെറുതേ 2018-12-09 08:20:09
ശ്രി സാം നിലംബള്ളിയുടെ ആര്‍ട്ടിക്കിള്‍ വായിച്ചപോള്‍ വളരെ ഇഷ്ടം തോന്നി കൂടെ അറിയാതെ ഓര്‍ത്തുപോയി സൊന്തം ഭര്‍താവുമായി കിടപ്പുമുറിയില്‍ ഇരിക്കുമ്പോള്‍ വന്നു കയറിയ വരത്തന്‍ നബൂരിക്ക് വിളക്ക് കാട്ടി അകത്തു കിടത്തി ഭര്‍താവിനെ പുറത്തു ചാടിക്കുന്ന കേരള സ്ത്രിയെ ......
എന്തൊരു സംസ്കാരം .....
andrew
Ninan Mathulla 2018-12-09 08:03:21

The law was given to Old Testament Israel to prove to them that they would not be able to keep it. Same way husband and wife is given to each of us to prove to each of us that we would not be able to love each other as Christ loved the church. Our human relationships do not fully understand us. The ideal marriage is the one with Christ and the church to which all believers are awaiting.

 

God created man and woman as a life partner in a husband wife relationship. God created them in his own image, and He created them man and woman. Woman can understand the image of Christ as husband but man has a difficult time to understand Christ as a life partner. Please keep in mind that the feminine nature is inherent in God as He created them in His own image as man and woman. We can see this husband and wife relationship imagery throughout Bible (Eph 5:31-31, Ezek 16:8, Hos 2:19, Jer 2:2, Hos 2:16).  What happened at Sinai with Israel was agreement for a husband and wife relationship. Heart is a temple, and God wants nobody in that temple except God as the center of worship. Husband and wife relationship is the best symbol of worship as both submit to each other naked without any inhibitions and fully surrender. In Old English marriages both husband and wife used to recite that they will worship the other with their bodies. This is a mystery. Many will not understand this mystery as it is a mystery, and it cannot be explained with words and languages. Especially for religions other than Christianity it is difficult to see this husband-wife relationship with God.

ചക്കി 2018-12-10 19:54:54
ഇപ്പോൾ തന്നെ രണ്ടു മൂന്നും ജോലി ചെയ്യണം . ഇനി വഴിതെറ്റി പോകുന്ന ഭർത്താക്കന്മാരെ നേരെയാക്കാനും കൂടി പോയാൽ, ഇവനൊക്കെ ഉണ്ടാക്കി തന്നിട്ടുപോയ പിള്ളാരേം അവരുടെ കാര്യം ആരു നോക്കും? ഞങ്ങൾ വിളക്കും കൊളുത്തി ഇരിക്കുമ്പോൾ നിങ്ങൾ വിളക്കില്ലാത്ത വീട് തപ്പി നടക്കും .  എല്ലാം സ്ത്രീകളുടെ തലയിൽ ഇട്ട് .കാട്ടികൊട് മണ്ടികൊട്" എന്ന ചേട്ടന്റെ മനോഭാവം കൊള്ളില്ല . ചേട്ടന്റെ പടം കണ്ടിട്ട് തലയിൽ ഒരു വിഗ് ഉള്ളതുപോലെ തോന്നുന്നു . ങ് ! അപ്പോൾ അതാണ് പരിപാടി വിളക്ക് കൊളുത്തി വച്ച കന്യകമാരെ അന്വേഷിക്കുകയാണ് . എന്താ ചെയ്യുന്നേ . ചേട്ടൻ വിളക്ക് കെടുത്തി ഉറങ്ങാൻ നോക്ക് . അതാണ് നല്ലത് 

വിളക്ക് കൊളുത്താത്തവൾ 2018-12-11 04:25:04
ഇത് വായിച്ചപ്പോൾ മുതൽ എനിക്ക് ചിരി നിർത്താൻ സാധിച്ചിട്ടില്ല. ചേട്ടൻ ഒരു 50 വർഷം മുമ്പ് എഴുതിയ ലേഖനം ഏതാനും തിരുത്തലുകളോടെ, എന്നാൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ ഇപ്പോൾ പ്രസിദ്ധീകരിച്ചതാണ് എന്ന് വിശ്വസിക്കുന്നു. പുറത്തേക്കിറങ്ങൂ ചേട്ടാ.. സ്ത്രീകളെ കാണൂ.. ഒരുവളെ എങ്കിലും (ആത്മാഭിമാനം ഉള്ള) അടുത്തറിയൂ.. ശേഷം മൗനം പാലിച്ചിരിക്കൂ.
വിളക്ക് കൊളുത്തലും കൈപ്പുണ്യവും ഒന്നുമല്ല യഥാർത്ഥ പെണ്ണ്. ഞങ്ങളെ ഇത്തരം ബാലിശമായ നിർവചനങ്ങളിലേക്ക് ചുരുക്കിക്കളയാൻ മാത്രം നിങ്ങളൊട്ട് വളർന്നിട്ടുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക